മുഴക്കുന്ന് : മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോടിൽ വിദ്യാര്‍ത്ഥിനിയായ ആദിവാസി ബാലികയെ പീഡിപ്പിച്ചെന്ന പരാതിയിൽ ചുള്ളിയോട് സ്വദേശി നിധീഷിനെതിരെ പോലീസ് കേസെടുത്തു. വിളക്കോട് ഗവ: യു.പി. സ്‌കൂളിനടുത്തേക്ക് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തി ലൈംഗീകമായി പീഢിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത ആദിവാസി ബാലികയെ പീഢിപ്പിച്ചെന്ന കേസില്‍ പോക്‌സോ പ്രകാരവും എസ്.സി. -എസ്.ടി. വകുപ്പു പ്രകാരവും മുഴക്കുന്ന് പോലീസ് കേസ് രജിസ്ട്രർ ചെയ്തു.
സംഭവത്തിനുശേഷം ഒളിവില്‍ പോയ നിധീഷിനെ കണ്ടെത്താൻ പേരാവൂര്‍ ഡി.വൈ.എസ്.പി ടി.പി. ജേക്കബ്ബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ശ്രമമാരംഭിച്ചു.