24.2 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • കേളകത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സുരക്ഷ കമ്മിറ്റി യോഗം തീരുമാനിച്ചു……..
Kelakam

കേളകത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സുരക്ഷ കമ്മിറ്റി യോഗം തീരുമാനിച്ചു……..

കേളകം: കേളകത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ സി.ടി. അനീഷി​ന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ കമ്മിറ്റി യോഗം തീരുമാനിച്ചു. ടൗണില്‍ ആളുകള്‍ കൂടിവരുന്നതിനാല്‍ കടകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ വെള്ളിയാഴ്ച മുതല്‍ ലോക്ഡൗണ്‍ തീരുന്നത് വരെ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടു വരാനും തീരുമാനമായി. പച്ചക്കറി- ,പലചരക്ക്, ​-ഇറച്ചി ,-പച്ചമത്സ്യം കടകള്‍ എല്ലാ ദിവസവും രാവിലെ ഒമ്ബത്​ മുതല്‍ അഞ്ചുവരെയും ബേക്കറി-,ഉണക്ക മത്സ്യം കടകള്‍ എല്ലാ ദിവസവും രാവിലെ ഒമ്ബത്​ മുതല്‍ ഉച്ച രണ്ടുവരെയും മലഞ്ചരക്ക് കടകള്‍ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഒമ്ബത്​ മുതല്‍ അഞ്ചുവരെയും തുറക്കാം. പ്ലാസ്​റ്റിക് ഉല്‍പന്നങ്ങള്‍, വയറിങ്​, പ്ലമ്ബിങ്​ കടകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ ഒമ്ബത്​ മുതല്‍ രണ്ടുവരെയും വളം കടകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ ഒമ്ബത് മുതല്‍ രണ്ടുവരെയും ഹാര്‍ഡ് വെയര്‍ കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഒമ്ബത്​ മുതല്‍ അഞ്ചുവരെയും തുറക്കാം.

Related posts

ക്വാ​റി​ക​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ സ്ഫോ​ട​നം ഉ​രു​ൾ​പൊ​ട്ട​ലി​ന് കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്ത​ൽ

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്‌സിന് സംസ്ഥാനതല പുരസ്കാരം*

Aswathi Kottiyoor

ചികിത്സാ ധനസഹായം കൈമാറി……….

Aswathi Kottiyoor
WordPress Image Lightbox