25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വീട്ടിലിരുന്ന് പരിശോധിക്കാം: കോവിസെല്‍ഫ്‌” ഹോം ടെസ്‌റ്റ്‌ കിറ്റ്‌ അടുത്തയാഴ്‌ച വിപണിയിലെത്തും.
Kerala

വീട്ടിലിരുന്ന് പരിശോധിക്കാം: കോവിസെല്‍ഫ്‌” ഹോം ടെസ്‌റ്റ്‌ കിറ്റ്‌ അടുത്തയാഴ്‌ച വിപണിയിലെത്തും.

പരിശോധനയ്‌ക്കു രണ്ടു മിനിറ്റ്‌, 15 മിനിറ്റില്‍ ഫലമറിയാം. കോവിഡ്‌ ഉണ്ടോ എന്നു വീട്ടില്‍ത്തന്നെ പരിശോധിക്കാന്‍ കഴിയുന്ന “കോവിസെല്‍ഫ്‌” ഹോം ടെസ്‌റ്റ്‌ കിറ്റ്‌ അടുത്തയാഴ്‌ച വിപണിയിലെത്തും.

പുനെ ആസ്‌ഥാനമായ മൈലാബ്‌ ഡിസ്‌കവറി സൊലൂഷന്‍സാണു വീട്ടില്‍ത്തന്നെ എളുപ്പത്തില്‍ കോവിഡ്‌ പരിശോധന നടത്താവുന്ന കിറ്റ്‌ വികസിപ്പിച്ചത്‌.

റാപ്പിഡ്‌ ആന്റിജന്‍ ടെസ്‌റ്റ്‌ (ആര്‍.എ.ടി) നടത്താന്‍ കഴിയുന്ന കിറ്റിന്‌ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ.സി.എം.ആര്‍) അംഗീകാരം നല്‍കി.

അടുത്തയാഴ്‌ചയോടെ ഏഴു ലക്ഷം മെഡിക്കല്‍ സ്‌റ്റോറുകളില്‍ വില്‍പ്പനയ്‌ക്കെത്തുന്ന കിറ്റ്‌, ഇന്ത്യയിലെല്ലായിടത്തും ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയും ലഭ്യമാക്കുമെന്നു മൈലാബ്‌ ഡയറക്‌ടര്‍ സുജിത്‌ ജയിന്‍ പറഞ്ഞു.

കിറ്റ്‌ ഉപയോഗിച്ചുള്ള ആര്‍.എ.ടി. പരിശോധനാഫലം പോസിറ്റീവാണെങ്കില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ട ആവശ്യമില്ല.

രോഗലക്ഷണങ്ങളുള്ളവര്‍ക്കും അവരുമായി അടുത്ത്‌ ഇടപഴകിയവര്‍ക്കുമാണ്‌ ഐ.സി.എം.ആര്‍. ഹോം ടെസ്‌റ്റ്‌ കിറ്റ്‌ നിര്‍ദേശിക്കുന്നത്‌. ആര്‍.എ.ടി. ടെസ്‌റ്റ്‌ ഫലം നെഗറ്റീവാണെങ്കില്‍ ഉടന്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്‌റ്റ്‌ നടത്തണം.

കോവിസെല്‍ഫിന്റെ മൊബൈല്‍ ആപ്പ്‌ ഗൂഗിള്‍ പ്ലേസ്‌റ്റോര്‍, ആപ്പിള്‍ സ്‌റ്റോര്‍ എന്നിവിടങ്ങളില്‍നിന്നു ഡൗണ്‍ലോഡ്‌ ചെയ്യാം. പരിശോധനയ്‌ക്കു ശേഷം കോവിസെല്‍ഫ്‌ ടെസ്‌റ്റ്‌ സ്‌ട്രിപ്പിന്റെ ചിത്രം മൊബൈല്‍ ഫോണിലൂടെ അപ്‌ലോഡ്‌ ചെയ്യണം. ഇത്‌ ഐ.സി.എം.ആറിന്റെ കോവിഡ്‌ ടെസ്‌റ്റിങ്‌ പോര്‍ട്ടലില്‍ സേവ്‌ ചെയ്യും.

Related posts

സംസ്ഥാനത്ത് ഞായറാഴ്ച കൂടുതൽ ട്രെയിനുകൾ മുടങ്ങും

Aswathi Kottiyoor

പെട്രോളിയം ഡീലേഴ്സ് സെപ്റ്റംബര്‍ 23 ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു

Aswathi Kottiyoor

ജിഎസ്‌ടി ഇളവ്‌ പിൻവലിച്ച്‌ കേന്ദ്രസർക്കാർ ; കോവിഡ്‌ ജീവൻരക്ഷാ മരുന്നുകൾക്കും ഉപകരണങ്ങൾക്കും വില കുത്തനെ ഉയരും

Aswathi Kottiyoor
WordPress Image Lightbox