22.4 C
Iritty, IN
October 3, 2023
  • Home
  • Kerala
  • ജിഎസ്‌ടി ഇളവ്‌ പിൻവലിച്ച്‌ കേന്ദ്രസർക്കാർ ; കോവിഡ്‌ ജീവൻരക്ഷാ മരുന്നുകൾക്കും ഉപകരണങ്ങൾക്കും വില കുത്തനെ ഉയരും
Kerala

ജിഎസ്‌ടി ഇളവ്‌ പിൻവലിച്ച്‌ കേന്ദ്രസർക്കാർ ; കോവിഡ്‌ ജീവൻരക്ഷാ മരുന്നുകൾക്കും ഉപകരണങ്ങൾക്കും വില കുത്തനെ ഉയരും

കോവിഡ്‌ പ്രതിരോധ മരുന്നുകൾക്കും പരിശോധനാ ഉപകരണങ്ങൾക്കും ജിഎസ്‌ടി ഇളവ്‌ പിൻവലിച്ച്‌ കേന്ദ്രസർക്കാർ. കോവിഡിന്റെ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച, ഡിസംബർ 31വരെ പ്രാബല്യമുണ്ടായിരുന്ന അഞ്ച്‌ ശതമാനം ജിഎസ്‌ടി ജനുവരി ഒന്നുമുതൽ 12 ശതമാനമാക്കി. കോവിഡ്‌ തീവ്രവ്യാപനം കണക്കാക്കാതെയുള്ള കേന്ദ്ര സർക്കാർ നടപടി സാധാരണക്കാർക്ക്‌ കനത്ത തിരിച്ചടിയായി.

കോവിഡ്‌ ഗുരുതരമായവർക്കുള്ള ജീവൻരക്ഷാ മരുന്നുവില കുത്തനെ ഉയർന്നു. മോണോക്ലോണൽ ആന്റിബോഡി വിലയിൽ 4000 രൂപയുടെ വർധനയാണുണ്ടായത്‌. 56,016 രൂപയായിരുന്നു നേരത്തെയുണ്ടായിരുന്ന വില. രോഗം മൂർച്ഛിക്കുന്നവര്‍ക്ക്‌ പ്രതിരോധശേഷി വർധിപ്പിക്കാൻ നൽകുന്ന ടൊസിലിസുമാബ്‌, റംഡിസീവിയർ എന്നിവയുടെ വിലയും കുത്തനെ കൂടി. സർജിക്കൽ ഉപകരണങ്ങൾക്കും ആന്റിജൻ, ട്രൂനാറ്റ്‌, പിസിആർ പരിശോധനാ കിറ്റുകൾക്കും വില ഉയർന്നു. മാസ്‌ക്‌, സാനിറ്റൈസർ, ഓക്‌സിമീറ്റർ എന്നിവയ്‌ക്കെല്ലാം വില ഗണ്യമായി വർധിക്കും.
ആദ്യഘട്ടം കോവിഡ്‌ രൂക്ഷമായപ്പോൾ 2021 സെപ്‌തംബർ 30വരെ ജിഎസ്‌ടി നിരക്ക്‌ 12 ശതമാനത്തിൽ നിന്ന്‌ അഞ്ചു ശതമാനമായി കുറയ്ക്കുകയായിരുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ സമ്മർദത്തെത്തുടർന്ന്‌ ഇത്‌ ഡിസംബർ 31 വരെ നീട്ടി. ഇതാണ്‌ ഡിസംബറിനു ശേഷം കേന്ദ്രസർക്കാർ പുനഃസ്ഥാപിച്ചത്‌. ജിഎസ്‌ടി വർധനയുടെ പേരിൽ ചില സ്വകാര്യ ആശുപത്രികൾ കോവിഡ്‌ ചികിത്സാച്ചെലവ്‌ ക്രമാതീതമായി വർധിപ്പിച്ചു.

Related posts

അ​ബു​ദാ​ബി​യി​ൽ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ പു​തി​യ പെ​ർ​മി​റ്റ് വേ​ണം

പട്ടയ ഭൂമി: ഹൈക്കോടതി ഉത്തരവിനെതിരേ ക്വാറി ഉടമകളുടെ അപ്പീല്‍ വെള്ളിയാഴ്ച സുപ്രീംകോടതിയില്‍

𝓐𝓷𝓾 𝓴 𝓳

*ബാങ്ക് ജീവനക്കാര്‍ക്കാരുടെ പെന്‍ഷന്‍ 30 ശതമാനമായി വര്‍ധിപ്പിച്ചു*

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox