പയ്യന്നൂര്‍: കോവിഡ് രണ്ടാംതരംഗത്തില്‍ തെരുവോരവാസികള്‍ക്ക് തുണയായി പയ്യന്നൂര്‍ നഗരസഭ. കടത്തിണ്ണകളിലും തെരുവോരത്തും കഴിയുന്നവര്‍ക്ക് ആന്റിജൻ പരിശോധന നടത്തിയാണ് നഗരസഭയുടെ കരുതല്‍. പയ്യന്നൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രി, മുത്തത്തി പകല്‍ വീട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിശോധന. നഗരസഭാധ്യക്ഷ കെ.വി. ലളിതയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ താലൂക്കാശുപത്രി എന്‍സിഡി മെഡിക്കല്‍ ഓഫീസര്‍ ഡോ .അബ്ദുള്‍ ജബ്ബാര്‍, പിആര്‍ഒ ജാക്സണ് ഏഴിമല, സ്റ്റാഫ് നഴ്സ് ജിനിയ ജോസഫ് എന്നിവരടങ്ങിയ കോവിഡ് കണ്ട്രോള് മൊബൈല്‍ സ്ക്വാഡാണ് പരിശോധന നടത്തിയത്.
നഗരസഭാ പരിധിയില്‍ തെരുവുകളില്‍ അന്തിയുറങ്ങുന്ന 39 പേര്‍ക്കാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. പരിശോധന നടത്തിയവരെല്ലാം നെഗറ്റീവാണ് ആയി. നഗരസഭ ഉപാധ്യക്ഷന്‍ പി.വി. കുഞ്ഞപ്പന് , പൊതുമരാമത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.വിശ്വനാഥന് തുടങ്ങിയവര്‍ പങ്കെടുത്തു.
previous post