23.6 C
Iritty, IN
July 6, 2024
  • Home
  • kannur
  • വാ​ക്‌​സി​നേ​ഷ​ന്‍; അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന
kannur

വാ​ക്‌​സി​നേ​ഷ​ന്‍; അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന

ക​ണ്ണൂ​ര്‍: കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ 18 -44 വ​യ​സ​നി​ട​യി​ലു​ള്ള​വ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ള്‍, അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍​ക്ക് ആ​ദ്യ​ഘ​ട്ട മു​ന്‍​ഗ​ണ​ന​യു​ള്ള​തി​നാ​ല്‍ ശ​രി​യാ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​പ്‌​ലോ​ഡ് ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ നാ​രാ​യ​ണ നാ​യ്ക് അ​റി​യി​ച്ചു.
www.cowin.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും മൊ​ബൈ​ല്‍ ന​മ്പ​റും ന​ല്‍​കി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന 14 അ​ക്ക റ​ഫ​റ​ന്‍​സ് ന​മ്പ​ര്‍ സൂ​ക്ഷി​ച്ചു വ​യ്ക്ക​ണം. ഇ​തേ ന​മ്പ​ര്‍ എ​സ്എം​എ​സ് ആ​യും ല​ഭി​ക്കും. ഒ​രു മൊ​ബൈ​ല്‍ ന​മ്പ​റി​ല്‍​നി​ന്നു നാ​ലു പേ​ര്‍​ക്കു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ര
​ജി​സ്‌​ട്രേ​ഷ​ന് സ​മ​ര്‍​പ്പി​ച്ച തി​രി​ച്ച​റി​യ​ല്‍ രേ​ഖ വാ​ക്‌​സി​നേ​ഷ​ന്‍ ക്രേ​ന്ദ്ര​ത്തി​ല്‍ പ​രി​ശോ​ധി​ക്കാ​ന്‍ ന​ല്‍​ക​ണം. മു​ന്‍​ഗ​ണ ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ള്ള​വ​ര്‍ https:/ covi d19. kerala. gov.in/vaccine എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ക​യ​റി അ​വി​ടെ കാ​ണു​ന്ന കോ ​മോ​ര്‍​ബി​ഡി​റ്റി ഫോം ​എ​ന്ന ചു​വ​ന്ന ബ​ട്ട​ണി​ല്‍ ക്ലി​ക്ക് ചെ​യ്ത് അ​ന​ക്‌​സ​ര്‍ ഒ​ന്നു ഫോം ​ഡ​ണ്‍​ലോ​ഡ് ചെ​യ്ത് പ്രി​ന്റ് എ​ടു​ക്ക​ണം. ഈ ​ഫോ​മി​ല്‍ അം​ഗീ​കൃ​ത മെ​ഡി​ക്ക​ല്‍ പ്രാ​ക്ടീ​ഷ​റെ​ക്കൊ​ണ്ടു രോ​ഗ​വി​വ​രം സാ​ക്ഷ്യ​പ്പെ​ടു​ത്തി സീ​ല്‍ ചെ​യ്തു വാ​ങ്ങു​ക. https://covi d19.kerala. gov.in/vaccine സൈ​റ്റി​ല്‍ ക​യ​റി നേ​ര​ത്തെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ന​ല്‍​കി​യ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ന​ല്‍​കു​ക. തു​ട​ര്‍​ന്ന് ല​ഭി​ക്കു​ന്ന ഒ​ടി​പി ടൈ​പ്പ് ചെ​യ്യു​ക. പേ​ജി​ല്‍ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. രോ​ഗ വി​വ​രം തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ചൂ​സ് ഫ​യ​ല്‍ എ​ന്ന ബ​ട്ട​ണി​ല്‍ ക്ലി​ക്ക് ചെ​യ്ത് അ​പ്‌​ലോ​ഡ് ചെ​യ്യു​ക.
www.cowin.gov.in എ​ന്ന പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​പ്പോ​ള്‍ ല​ഭ്യ​മാ​യ 14 അ​ക്ക റ​ഫ​റ​ന്‍​സ് ന​മ്പ​ര്‍ ന​ല്‍​കി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. നി​ര്‍​ദി​ഷ്ട മാ​തൃ​ക​യി​ല്‍ അ​ല്ലാ​ത്ത ചി​കി​ത്സാ രേ​ഖ​ക​ള്‍ പ​രി​ഗ​ണി​ക്കി​ല്ല. ന​ല്‍​കി​യ വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ പ​രി​ശോ​ധി​ച്ച് രോ​ഗാ​വ​സ്ഥ​യു​ടെ മു​ന്‍​ഗ​ണ​ന​യും ല​ഭ്യ​ത​യു​മ​നു​സ​രി​ച്ച് വാ​ക്‌​സി​നേ​ഷ​ന്‍ ല​ഭി​ക്കു​ന്ന സ്ഥ​ല​വും തീ​യ​തി​യും സ​മ​യ​വും എ​സ്എം​എ​സ് വ​ഴി അ​റി​യി​ക്കും. തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യും അ​നു​ബ​ന്ധ രോ​ഗ​സ​ര്‍​ട്ടി​ഫി​ക്ക​റ്റും വാ​ക്‌​സി​നേ​ഷ​ന് പോ​കു​മ്പോ​ള്‍ കൈ​യി​ല്‍ ക​രു​ത​ണം.

Related posts

അ​ഗ്നി​പ​ഥ് പ​ദ്ധ​തി​ക്കെ​തി​രേ കേ​ര​ള​ത്തി​ലും വാ​ട്സ് ആ​പ്, ടെലി​ഗ്രാം ഗ്രൂ​പ്പു​ക​ൾ

Aswathi Kottiyoor

ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് 1.32 കോ​ടി​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍

Aswathi Kottiyoor

ദേ​ശീ​യ​പാ​ത​യു​ടെ മ​റ​വി​ല്‍ വ​യ​ലു​ക​ള്‍ മ​ണ്ണി​ട്ട് നി​ക​ത്തു​ന്നു; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍

Aswathi Kottiyoor
WordPress Image Lightbox