28.2 C
Iritty, IN
November 30, 2023
  • Home
  • Thiruvanandapuram
  • ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ആർ.ബി.ഐയുടെ നിർദേശം…..
Thiruvanandapuram

ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ആർ.ബി.ഐയുടെ നിർദേശം…..

തിരുവനന്തപുരം: മൊറട്ടോറിയം കാലത്ത് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഈടാക്കുന്ന കൂട്ടുപലിശ ഒഴിവാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് ബാങ്കുകളോട് ആർ.ബി.ഐ നിർദ്ദേശിച്ചു. കോവിഡ് പാക്കേജിന്റെ ഭാഗമായി രണ്ടു ഘട്ടമായി ബാങ്ക് വായ്പകൾക്ക് മൊറാട്ടോറിയം പ്രഖ്യാപിച്ചിരുന്നു. മാർച്ച്‌ 1 മുതൽ ആഗസ്ത് 31 വരെയുള്ള കാലയളവിലാണ് വായ്പകൾക്ക് തിരിച്ചടവ് ഒഴിവാക്കി നൽകിയത്. എന്നാൽ ഈ കാലയളവിൽ കൂട്ടുപലിശ ഈടാക്കിയിരുന്ന ബാങ്കുകളോട് ഇത് ഒഴിവാക്കി നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടും പല സ്ഥാപനങ്ങളും ഇത് നടപ്പാക്കാത്തതിനെ തുടർന്നാണ് ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും ആർ.ബി.ഐയുടെ ഈ നിർദേശം. മൊറാട്ടോറിയം ഭാഗികമായോ പൂർണമായോ സ്വീകരിച്ചവർക്കും ഉപേക്ഷിച്ചവർക്കും ആനുകൂല്യം നൽകിയിരിക്കണമെന്നും സർക്കുലറിൽ പറയുന്നു.

Related posts

മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു

Aswathi Kottiyoor

കൂലിത്തർക്കം ഉണ്ടായിട്ടില്ല, വാർത്ത വ്യാജം; മഹാമാരിക്കാലത്ത് കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി….

ഡിജിറ്റൽ വിദ്യാഭ്യാസം; പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്….

Aswathi Kottiyoor
WordPress Image Lightbox