34.7 C
Iritty, IN
May 17, 2024
  • Home
  • Kerala
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ബാലവേല വിരുദ്ധ ദിനം ആചരിച്ചു*
Kerala Thiruvanandapuram Uncategorized

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ബാലവേല വിരുദ്ധ ദിനം ആചരിച്ചു*


*കേളകം: കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, ബാലവേലകണ്ടാൽ പ്രതികരിക്കുക തുടങ്ങിയ മൂല്യങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിനായി ലോക ബാലവേല വിരുദ്ധദിനം കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. പ്രമുഖ നിയമ വിദഗ്ധനും മുൻ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. പി വി ജോസ് ബാലവേല വിരുദ്ധ സന്ദേശം നൽകി. ഹെഡ്മാസ്റ്റർ എം വി മാത്യു, സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ സനില എൻ, ജോസഫ് കെ സി, കുമാരി ലിഡിയ ബൈജു എന്നിവർ സംസാരിച്ചു. കുമാരി ഗ്ലാഡിസ് ബിനോയ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ദിനാചരണത്തിന്റെ ഭാഗമായി ഷോർട്ട് ഫിലിം നിർമ്മാണമത്സരം, ചിത്രരചന മത്സരം എന്നിവയും സംഘടിപ്പിച്ചു.*

Related posts

കൊയിലാണ്ടിയില്‍ ബസ് കയറി സ്ത്രീക്ക് ദാരുണാന്ത്യം

Aswathi Kottiyoor

തൊഴിലുറപ്പ്‌ പദ്ധതി: വേതനം വർധിപ്പിക്കണം -പാർലമെന്റ് സമിതി

Aswathi Kottiyoor

ഭൂമിയില്‍ പുതിയൊരു സമുദ്രം വരുമോ? ആഫ്രിക്ക രണ്ടായി പിളർന്നുപോകുമോ?

Aswathi Kottiyoor
WordPress Image Lightbox