• Home
  • kannur
  • വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന് പ്രത്യേക പ​രി​ഗ​ണ​ന ന​ല്‍​ക​ണം’
kannur

വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന് പ്രത്യേക പ​രി​ഗ​ണ​ന ന​ല്‍​ക​ണം’

കണ്ണൂർ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ സൗ​ക​ര്യ​മേ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ല്‍ സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് മു​മ്പാ​കെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള​ള വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ളി​ലെ​യും മാ​ന​സി​ക-​പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും അ​ന്തേ​വാ​സി​ക​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഓ​ര്‍​ഫ​നേ​ജ​സ് ആ​ന്‍​ഡ് ചാ​രി​റ്റ​ബി​ള്‍ ഇ​ന്‍​സ്റ്റി​റ്റി​റ്റ്യൂ​ഷ​ന്‍​സ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ലെ സ്റ്റാ​ഫി​നെ കൂ​ടി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും സാ​മൂ​ഹ്യ​ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ സി​വി​ല്‍ സ​പ്ലൈ​സ് ഗോ​ഡൗ​ണി​ല്‍ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന​തി​നു പ​ക​രം കോ​വി​ഡ് കാ​ല​മാ​യ​തു കൊ​ണ്ട് സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ദേ​ശ​ത്തെ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ നി​ന്നു ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​മു​യ​ര്‍​ന്നു.
വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ന്ന സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ പു​നഃ​രാ​രം​ഭി​ക്ക​ണം. അ​നാ​ഥാ​ല​യ​ങ്ങ​ള്‍​ക്കും വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ള്‍​ക്കും സ​ബ്‌​സി​ഡി​യോ​ടു കൂ​ടി ഗാ​ര്‍​ഹി​ക നി​ര​ക്കി​ല്‍ ഗ്യാ​സ് ക​ണ​ക്ഷ​ന്‍ ല​ഭി​ക്കു​വാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ബ്ര​ദ​ര്‍ സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​ച്ച്. മൊ​യ്തു​ഹാ​ജി, ര​വീ​ന്ദ്ര​നാ​ഥ് ചേ​ലേ​രി, ബ്ര​ദ​ര്‍ ലി​ജോ, കെ. ​സ​ലാം​ഹാ​ജി, സി​സ്റ്റ​ര്‍ വി​നീ​ത, ഷ​മീ​മ ഇ​സ്‌​ലാ​ഹി​യ, കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, സി​സ്റ്റ​ര്‍ ക്രി​സ്റ്റ​ഫ​ല്‍, സി. ​ബാ​ല​ഗോ​പാ​ല​ന്‍, ഫാ.​സ​ണ്ണി, കെ.​എം. അ​ഹ​മ്മ​ദ്, ഫാ. ​ബെ​ന്നി ചെ​മ്പേ​രി, അ​ശോ​ക​ന്‍ തോ​ട്ട​ട , ഫാ. ​ഷാ​ജി, ഫാ. ​ഷീ​നോ, ജി​സ്‌​നാ കെ. ​ജോ​ര്‍​ജ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​വി. സൈ​നു​ദ്ദീ​ന്‍, സെ​ക്ര​ട്ട​റി ടി.​എ. ത​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കില്ല: കേന്ദ്രം

Aswathi Kottiyoor

കൊട്ടിയൂർ -വയനാട് ചുരം പാതയിൽ ദുരിതയാത്ര

Aswathi Kottiyoor

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox