25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ലോ​ക്ക്ഡൗ​ണ്‍ ഫ​ലം ക​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.
Kerala

ലോ​ക്ക്ഡൗ​ണ്‍ ഫ​ലം ക​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ലോ​ക്ക്ഡൗ​ണ്‍ ഫ​ലം ക​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ഉ​ച്ച​സ്ഥാ​യി ക​ട​ന്നു​പോ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ളു​ക​ള്‍ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത് കു​റ​ഞ്ഞു. വ്യാ​പ​ന​ത്തി​ല്‍ ശു​ഭ​ക​ര​മാ​യ കു​റ​വു​ണ്ട്. ജ​ന​ങ്ങ​ളു​ടെ ജാ​ഗ്ര​ത നേ​ട്ട​മാ​യി. രോ​ഗ​വ്യാ​പ​നം ഏ​റ്റ​വും കു​റ​ഞ്ഞ​ത് വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ്. മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, ജി​ല്ല​ക​ളി​ല്‍ രോ​ഗ​വ്യാ​പ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന​ത്ത് 18നും 45​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് കു​ത്തി​വ​യ്പ്പ് ആ​രം​ഭി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി അറിയിച്ചു. കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ല​ഭി​ക്കും. ഓ​ണ്‍​ലൈ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് വാ​ക്‌​സി​ന്‍ ന​ൽ​കു​ക​യു​ള്ളു. സം​സ്ഥാ​നം മൂ​ന്ന് കോ​ടി ഡോ​സ് വാ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് പാ​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യു​ണ്ട്. അ​ധി​ക​മു​ള്ള പാ​ല്‍ കോ​വി​ഡ് സെ​ന്‍റ​റു​ക​ളി​ല്‍ ന​ല്‍​കാം. ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍​ക്കും വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ അ​നു​മ​തി തേ​ടും. ഐ​സി​എം​ആ​റി​നോ​ട് ആ​ണ് അ​നു​മ​തി തേ​ടു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

വേതനം ലഭിക്കുന്നില്ല: ആറളംഫാമിൽ റബർ ടാപ്പിംഗ് നിലച്ചു

Aswathi Kottiyoor

ശ​ബ​രി​മ​ല ദ​ര്‍​ശ​നം: സ്‌​പോ​ട്ട് ബു​ക്കിം​ഗ് ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor

കൊവിഡ് കണക്കുകളിൽ നേരിയ വർധന: രാജ്യം ജാഗ്രതയിൽ

Aswathi Kottiyoor
WordPress Image Lightbox