27.7 C
Iritty, IN
July 3, 2024
  • Home
  • kannur
  • ഹോം ​ക്വാ​റ​ന്‍റൈ​ന്‍ ലംഘനം; ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ്
kannur

ഹോം ​ക്വാ​റ​ന്‍റൈ​ന്‍ ലംഘനം; ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ്

​കണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ പേ​രി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തും ഫൈ​ന്‍ ഈ​ടാ​ക്കി​യും കൃ​ത്യ​മാ​യ യാ​ത്രാ രേ​ഖ​ക​ള്‍/ പാ​സു​ക​ള്‍ കൈ​യി​ല്‍ ക​രു​താ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചും വാ​ഹ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യും പോ​ലീ​സ് ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ഹോം ​ക്വാ​റ​ന്‍റൈ​ന്‍ വ​യ​ലേ​ഷ​ന്‍ ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ല്‍ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 18 കേ​സു​ക​ള്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്തു. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം മ​റ്റു​ള്ള​വ​ര്‍​ക്ക് രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്ന അ​റി​വോ​ടെ ബ​ന്ധു​ക്ക​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു സം​സ്‌​കാ​ര​ച്ച​ട​ങ്ങു​ക​ള്‍ ന​ട​ത്തി​യ​തി​ന് ഒ​രു കേ​സും റ​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഹോം ​ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​ന പ​രി​ശോ​ധ​ന​യു​മാ​യി പോ​ലീ​സ് മു​ന്നോ​ട്ട് പോ​കു​മെ​ന്നും സ​ര്‍​ക്കാ​രി​ന്‍റേ​യും പോ​ലീ​സ്, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും നി​ര്‍​ദേ​ശ​ങ്ങ​ളും ലോ​ക്ക്ഡൗ​ണ്‍ മാ​ന​ദ​ണ്ഡ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ​യും ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ഇ​ള​ങ്കോ അ​റി​യി​ച്ചു. ​ക്വാ​റ​ന്‍റൈ​ന്‍ ലംഘനം; ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ്ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ പേ​രി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തും ഫൈ​ന്‍ ഈ​ടാ​ക്കി​യും കൃ​ത്യ​മാ​യ യാ​ത്രാ രേ​ഖ​ക​ള്‍/ പാ​സു​ക​ള്‍ കൈ​യി​ല്‍ ക​രു​താ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചും വാ​ഹ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യും പോ​ലീ​സ് ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ഹോം ​ക്വാ​റ​ന്‍റൈ​ന്‍ വ​യ​ലേ​ഷ​ന്‍ ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ല്‍ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 18 കേ​സു​ക​ള്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്തു. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം മ​റ്റു​ള്ള​വ​ര്‍​ക്ക് രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്ന അ​റി​വോ​ടെ ബ​ന്ധു​ക്ക​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു സം​സ്‌​കാ​ര​ച്ച​ട​ങ്ങു​ക​ള്‍ ന​ട​ത്തി​യ​തി​ന് ഒ​രു കേ​സും റ​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഹോം ​ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​ന പ​രി​ശോ​ധ​ന​യു​മാ​യി പോ​ലീ​സ് മു​ന്നോ​ട്ട് പോ​കു​മെ​ന്നും സ​ര്‍​ക്കാ​രി​ന്‍റേ​യും പോ​ലീ​സ്, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും നി​ര്‍​ദേ​ശ​ങ്ങ​ളും ലോ​ക്ക്ഡൗ​ണ്‍ മാ​ന​ദ​ണ്ഡ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ​യും ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ഇ​ള​ങ്കോ അ​റി​യി​ച്ചു.

Related posts

ജലപാത മയ്യഴിമുതൽ വളപട്ടണംവരെ സ്ഥലമെടുപ്പിന് 650 കോടി

Aswathi Kottiyoor

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി

Aswathi Kottiyoor

ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ​ദ്ധ​തി​ക​ള്‍

Aswathi Kottiyoor
WordPress Image Lightbox