24.5 C
Iritty, IN
June 30, 2024
  • Home
  • kannur
  • ഡോ​ര്‍ ഡെ​ലി​വ​റിയു​മാ​യി സ​പ്ലൈ​കോ
kannur

ഡോ​ര്‍ ഡെ​ലി​വ​റിയു​മാ​യി സ​പ്ലൈ​കോ

ക​ണ്ണൂ​ര്‍: കു​ടും​ബ​ശ്രീ​യു​മാ​യി കൈ​കോ​ര്‍​ത്ത് ജി​ല്ല​യി​ല്‍ ഡോ​ര്‍ ഡെ​ലി​വ​റി സം​വി​ധാ​നവുമായി സ​പ്ലൈ​കോ. സ​പ്ലൈ​കോ വ​ഴി കി​ട്ടി​ക്കൊ​ണ്ടി​രു​ന്ന എ​ല്ലാ സാ​ധ​ന​ങ്ങ​ളും വീ​ട്ടി​ലി​രു​ന്ന് ഓ​ര്‍​ഡ​ര്‍ ചെ​യ്യാം. ഫോ​ണോ,വാ​ട്‌​സ് ആ​പ്പോ വ​ഴി ഓ​ര്‍​ഡ​ര്‍ ചെ​യ്താ​ല്‍ സാധനങ്ങൾ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കും. നി​ല​വി​ല്‍ സ​ബ്‌​സി​ഡി​യു​ള്ള സാ​ധ​ന​ങ്ങ​ള്‍​ക്ക് ഹോം ​ഡെ​ലി​വ​റി ല​ഭ്യ​മ​ല്ല. എ​ന്നാ​ല്‍ വി​പ​ണി വി​ല​യേ​ക്കാ​ള്‍ കു​റ​ഞ്ഞ​നി​ര​ക്കി​ലാ​ണ് സാ​ധ​ന​ങ്ങ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ന​ല്‍​കു​ക. ഉ​ച്ച​വ​രെ​ ഓ​ര്‍​ഡ​ര്‍ സ്വീ​ക​രി​ച്ച് ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് വി​ത​ര​ണം.

അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളാ​ണ് ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​ത്തി​നാ​യി സ​ജ്ജ​മാ​യി​ട്ടു​ള്ള​ത്. ക​ണ്ണൂ​ര്‍ ഡി​പ്പോ പ​രി​ധി​യി​ലെ പ്യൂ​പ്പി​ള്‍ ബ​സാ​ര്‍: 9446668537, ത​ല​ശേ​രി ഡി​പ്പോ പ​രി​ധി​യി​ലെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്: 9495452220, എ​സ്എ​സ്എം ഇ​രി​ട്ടി: 9946582340, ത​ളി​പ്പ​റ​മ്പ് ഡി​പ്പോ പ​രി​ധി​യി​ലെ എ​സ്എ​സ്എം: 8086596571, 9744117387, എ​സ്എ​സ്എം മാ​ത​മം​ഗ​ലം 9539421650, 8606531891 എ​ന്നീ ന​മ്പ​റു​ക​ളി​ലേ​ക്കാ​ണ് വേ​ണ്ട സാ​ധ​ന​ങ്ങ​ളു​ടെ ലി​സ്റ്റ് വാ​ട്‌​സ് ആ​പ്പാ​യി അ​യ​യ്‌​ക്കേ​ണ്ട​ത്.ഡെ​ലി​വ​റി ചാ​ര്‍​ജാ​യി നി​ശ്ചി​ത തു​ക ഈ​ടാ​ക്കു​ം. വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് ര​ണ്ട് കി​ലോ മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ 40 രൂ​പ​യും അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ വ​രെ 50 രൂ​പ​യും അ​ഞ്ച് കി​ലോ​മീ​റ്റ​റി​ന് മു​ക​ളി​ല്‍ 10 കി​ലോ മീ​റ്റ​ര്‍ വ​രെ 100 രൂ​പ​യുമാണ് ഡെ​ലി​വ​റി ചാ​ര്‍​ജ്. ഡെ​ലി​വ​റി ചാ​ര്‍​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ബി​ല്ലാ​ണ് ഉ​പ​ഭോ​ക്താ​വി​ന് ന​ല്‍​കു​ക.

Related posts

ജി​ല്ല​യി​ല്‍ വാ​ക്സി​നേ​ഷ​ൻ ഇന്ന്

Aswathi Kottiyoor

സൗജന്യ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

ചാ​ല​യി​ൽ ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു

WordPress Image Lightbox