25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • തി​ര​ക്കൊ​ഴി​യാ​തെ ന​ഗ​രം; പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോ​ലീ​സ്
kannur

തി​ര​ക്കൊ​ഴി​യാ​തെ ന​ഗ​രം; പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോ​ലീ​സ്

ക​ണ്ണൂ​ർ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ന​ലെ മു​ത​ൽ ആ​രം​ഭി​ച്ച ലോ​ക്ക് ഡൗ​ണി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ളു​മാ​യി റോ​ഡി​ലി​റ​ങ്ങി​യ​തി​ന് പോ​ലീ​സ് നി​ര​വ​ധി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. അ​നാ​വ​ശ്യ​മാ​യി റോ​ഡി​ലി​റ​ക്കി​യ 42 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ആ​വ​ശ്യ​മി​ല്ലാ​തെ ക​റ​ങ്ങു​ക​യാ​യി​രു​ന്ന​വ​രി​ൽ​നി​ന്ന് പി​ഴ ഈ​ടാ​ക്കി.

എ​ല്ലാ ലോ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞാ​ണ് പോ​ലീ​സ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന‌​ട​ത്തി​യ​ത്. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ങ്ങ​ളും രാ​ത്രി​കാ​ല വാ​ഹ​ന​പ​രി​ശോ​ധ​ന​യും പോ​ലീ​സ് ക​ര്‍​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലെ ക​ട​ക​മ്പോ​ള​ങ്ങ​ൾ ഭൂ​രി​ഭാ​ഗ​വും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ ആ​ളു​ക​ൾ കു​റ​വാ​യി​രു​ന്നു. പ്രോ​ട്ടോ​കോ​ൾ‌ പാ​ലി​ക്കാ​ത്ത ഷോ​പ്പു​ക​ൾ‌, സ്ഥാ​പ​ന​ങ്ങ​ൾ‌, മാ​ർ‌​ക്ക​റ്റു​ക​ൾ‌ എ​ന്നി​വ​യ്ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​പ​ന ന​ട​ത്തു​ന്ന വ്യാ​പാ​ര​സ്ഥ​പ​ന​ങ്ങ​ളി​ലും അ​നാ​വ​ശ്യ തി​ര​ക്കും ആ​ള്‍​ക്കൂ​ട്ട​വും നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സ് ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി. മാ​സ്കി​ന്‍റെ ശ​രി​യാ​യ ഉ​പ​യോ​ഗം, സാ​നി​റ്റൈ​സ​റി​ന്‍റെ ല​ഭ്യ​ത, സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ല്‍ എ​ന്നീ നി​ബ​ന്ധ​ന​ക​ളി​ല്‍ ഒ​രു വി​ട്ടു​വീ​ഴ്ച​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.ച​ര​ക്കു​ഗ​താ​ഗ​തം സു​ഗ​മ​മാ​യി ന​ട​ന്നു. പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മാ​ണ് ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ട​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളാ​യ​തി​നാ​ല്‍ ബാ​ങ്കും സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ല.

നാ​ളെ മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. റം​സാ​നാ​യ​തി​നാ​ൽ ബു​ധ​നാ​ഴ്ച​യും പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും. രാ​വി​ലെ​മു​ത​ൽ മ​ത്സ്യ, പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ളി​ൽ ന​ല്ല തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​തു നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​യെ‌​ടു​ക്ക​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വ്യാ​പാ​രി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി ഹോം​ഡെ​ലി​വ​റി സം​വി​ധാ​നം മാ​ത്ര​മാ​ക്കും.

വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ യാ​തൊ​രു​വി​ധ സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ക്കാ​തെ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ന​ഗ​ര​ത്തി​ൽ ഇ​റ​ങ്ങി​യി​രു​ന്നു. ഇ​വ​രെ പി​ടി​കൂ​ടി താ​ക്കീ​ത് ന​ൽ​കി പോ​ലീ​സ് വി​ട്ട​യ​ച്ചു. ന​ഗ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ചാ​യ വി​ൽ​പ്പ​ന​യും ത​കൃ​തി​യാ​യി ന​ട​ന്നി​രു​ന്നു.

ഇ​വ​ർ​ക്കെ​തി​രേ​യും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ചാ​ല​യി​ൽ നി​യ​ന്ത്ര​ണം ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ കോ​വി​ഡ് രോ​ഗി​ക്ക് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന താ​ക്കീ​ത് ന​ൽ​കി പോ​ലീ​സ് വി​ട്ട​യ​ച്ചു. അ​തേ​സ​മ​യം പോ​ലീ​സ് പ​രി​ധി​ക​ളി​ൽ പി​ക്ക​റ്റ് പോ​സ്റ്റു​ക​ളും പ​ട്രോ​ളിം​ഗും ശ​ക്ത​മാ​ക്കാ​ന്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ആ​ർ. ഇ​ള​ങ്കോ നി​ര്‍​ദേ​ശം ന​ൽ​കി.

Related posts

വനിതാ ദിനത്തില്‍ ന്യൂസ് റിപ്പോർട്ടർ നീതു അശോകിനെ ആദരിച്ചു

Aswathi Kottiyoor

കൊച്ചി കൊലപാതകം; മൊഴി മാറ്റി നൗഷൂദ്; കൊലപാതക കാരണം മറ്റൊന്ന്

Aswathi Kottiyoor

കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ കരാട്ടെ ക്ലാസ് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox