27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • സാ​ന്ത്വ​ന​മാ​യി ജി​ല്ലാ പ​ഞ്ചാ​യത്ത് ഹെ​ല്‍​പ്പ് ഡെ​സ്ക്
kannur

സാ​ന്ത്വ​ന​മാ​യി ജി​ല്ലാ പ​ഞ്ചാ​യത്ത് ഹെ​ല്‍​പ്പ് ഡെ​സ്ക്

ക​ണ്ണൂ​ര്‍: കൂ​ട്ടി​രി​പ്പി​ന് പോ​ലും ആ​രേ​യും നി​ര്‍​ത്താ​ന്‍ ക​ഴി​യാ​ത്ത ഈ ​കോ​വി​ഡ് കാ​ല​ത്ത് കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് താ​ങ്ങാ​യി മാ​റു​ക​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ആ​രം​ഭി​ച്ച ഹെ​ല്‍​പ്പ് ഡെ​സ്‌​ക്. കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ര്‍, ടെ​സ്റ്റ്, വാ​ക്‌​സി​നേ​ഷ​ന്‍ മു​ത​ലാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി എ​ത്തു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്കെ​ല്ലാം വേ​ണ്ട സൗ​ക​ര്യ​ങ്ങ​ളാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി ന്‍റെ നേ​തൃ​ത്തി​ല്‍ ഐ​ആ​ര്‍​പി​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ആ​രം​ഭി​ച്ച ഹെ​ല്‍​പ്പ് ഡ​സ്‌​ക് ഒ​രു​ക്കു​ന്ന​ത്.

24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹെ​ല്‍​പ്പ് ഡെ​സ്‌​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റോ​ളം വോ​ള​ണ്ടി​യ​ര്‍​മാ​രാ​ണ് രാ​പ​ക​ല്‍ ഭേ​ദ​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ള്‍ , ഭ​ക്ഷ​ണം തു​ട​ങ്ങി​യ​വ എ​ത്തി​ച്ചു ന​ല്‍​കു​ക, ഡി​സ്ചാ​ര്‍​ജ് ചെ​യ്യു​ന്ന​വ​ര്‍​ക്ക് യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കു​ക, കോ​വി​ഡ് കാ​ര​ണം മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ക, മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്‌​ക​രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ക, മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റേ​ണ്ടി വ​ന്നാ​ല്‍ അ​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ക തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഹെ​ല്‍​പ്പ് ഡെ​സ്‌​ക് വ​ഴി ചെ​യ്യു​ന്ന​ത്.

ഒ​രു ദി​വ​സം ആ​റു വോ​ള​ണ്ടി​യ​ര്‍​മാ​രാ​ണ് ഹെ​ല്‍​പ് ഡെ​സ്‌​കി​ല്‍ ഉ​ണ്ടാ​വു​ക. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് വാ​ര്‍​ഡി​ന് മു​ന്‍​വ​ശ​ത്താ​യി​ട്ടാ​ണ് ഹെ​ല്‍​പ് ഡെ​സ്‌​ക് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് 9400382555 എ​ന്ന ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.

ആ​ശു​പ​ത്രി​യി​ലെ 108 ആം​ബു​ല​ന്‍​സി​ന് പു​റ​മെ ഐ​ആ​ര്‍​പി​സി​യു​ടെ വാ​ഹ​ന​ങ്ങ​ളും കോ​വി​ഡ് രോ​ഗി​ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും സ​ഹാ​യി​ക്കാ​നാ​യി ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Related posts

21ന് ​ച​ക്ര​സ്തം​ഭ​ന സ​മ​രം

Aswathi Kottiyoor

ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സിൻ്റെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും

Aswathi Kottiyoor

വാ​ന​ര​വ​സൂ​രി; മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സാ​സൗ​ക​ര്യം വി​പു​ല​മാ​ക്കി

Aswathi Kottiyoor
WordPress Image Lightbox