24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കോ​ള്‍ സെ​ന്‍റ​റു​മാ​യി ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍
kannur

കോ​ള്‍ സെ​ന്‍റ​റു​മാ​യി ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍

ക​ണ്ണൂ​ര്‍: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ത​ല​ത്തി​ല്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് താ​ങ്ങാ​കാ​ന്‍ കോ​ള്‍ സെ​ന്‍റ​റു​മാ​യി ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍. ലോ​ക്ഡൗ​ണ്‍ വേ​ള​യി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ര്‍​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ള്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി.

അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ള്‍, വീ​ട്ടാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള മ​ത്സ്യ​വും മാം​സ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍, കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കു​ള്ള സ​ഹാ​യം തു​ട​ങ്ങി​യ​വ മു​ട​ക്ക​മി​ല്ലാ​തെ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം കോ​ര്‍​പ​റേ​ഷ​ന്‍ കോ​ള്‍ സെ​ന്‍റ​ര്‍ വ​ഴി ഒ​രു​ക്കി​യി​ട്ടു​ണ്ട്. കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​ലു​ള്ള​വ​ര്‍​ക്കാ​ണ് നി​ല​വി​ല്‍ ഇ​തി​ന്‍റെ സേ​വ​നം ല​ഭി​ക്കു​ക. കോ​ര്‍​പ​റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹെ​ല്‍​പ്പ് ഡെ​സ്‌​ക്കി​ല്‍ മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യി അ​ഞ്ചു ജീ​വ​ന​ക്കാ​രെ വീ​തം ജോ​ലി​ക്ക് നി​യ​മി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​ക്കാ​ര്‍ സാ​ധ​ന​ങ്ങ​ള്‍​ക്കാ​യി ഫോ​ണി​ല്‍ വി​ളി​ച്ച് പ​റ​യു​ന്ന മു​റ​യ്ക്ക് അ​ത് രേ​ഖ​പ്പെ​ടു​ത്തി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​ക്ക് ലി​സ്റ്റ് കൈ​മാ​റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഓ​രോ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​റു പേ​ര​ട​ങ്ങു​ന്ന സ​ന്ന​ദ്ധ​പ്ര​വ​ര്‍​ക​രു​ടെ സം​ഘം ഇ​വ സ​മാ​ഹ​രി​ച്ച് വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ച് ന​ല്‍​കും. ഹെ​ല്‍​പ് ഡെ​സ്‌​ക്കി​ല്‍ സ​ജ്ജ​മാ​ക്കി​യ അ​ഞ്ചു മൊ​ബൈ​ല്‍ ന​മ്പ​റി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് ബ​ന്ധ​പ്പെ​ടാം. ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടാ​തെ ഒ​രു സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രും ഹെ​ല്‍​പ്പ് ഡെ​സ്‌​ക്കി​ല്‍ എ​ല്ലാ​ദി​വ​സ​വും ഉ​ണ്ടാ​വും. കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും മ​റ്റ് രോ​ഗ​മു​ള്ള​വ​ര്‍​ക്കും അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​നാ​യി ഏ​തെ​ല്ലാം സ​ര്‍​ക്കാ​ര്‍ – സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ കി​ട​ക്ക​ക​ളു​ടെ​യും വെ​ന്‍റി​ലേ​റ്റ​ര്‍, ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ല​ഭി​ക്കും. രോ​ഗി​ക​ള്‍​ക്ക് ആ​ശു​പ​ത്രി​ക​ള്‍ എ​ത്തി​ച്ചേ​രു​ന്ന​തി​ന് ആം​ബു​ല​ന്‍​സ് വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ളും ഏ​ര്‍​പ്പാ​ടാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പെ​ടെ ആ​റ് വാ​ഹ​ന​ങ്ങ​ള്‍ കോ​ര്‍​പ​റേ​ഷ​ന്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

സാ​ധ​ന​ങ്ങ​ള്‍​ക്കും സേ​വ​ന​ങ്ങ​ള്‍​ക്കു​മാ​യി കോ​ള്‍ സെ​ന്‍റ​റി​ലെ 8075195462, 8075464303, 8075441507, 7012841616 എ​ന്നീ ന​മ്പ​റു​ക​ളി​ലേ​ക്ക് വി​ളി​ക്കാം. മു​രു​ന്നു​ക​ള്‍ ല​ഭി​ക്കു​ന്ന​തി​ന് ഡോ​ക്ട​റു​ടെ കു​റി​പ്പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ 8075333370 എ​ന്ന ന​മ്പ​റി​ലേ​ക്ക് വാ​ട്‌​സ് ആ​പ്പ് സ​ന്ദേ​ശം അ​യ​ച്ചാ​ല്‍ മ​തി​യാ​കും. ഇ​തേ മാ​തൃ​ക​യി​ല്‍ ജി​ല്ല​യി​ലെ ന​ഗ​ര​സ​ഭ​ക​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. വാ​ര്‍​ഡ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വോ​ള​ണ്ടി​യ​ര്‍ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ഇ​വി​ട​ങ്ങ​ളി​ല്‍ അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്.

Related posts

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ കു​ടും​ബ​ശ്രീ മു​ഖേ​ന നി​ർ​മി​ക്കു​ന്ന​ത് ര​ണ്ടു ല​ക്ഷം ദേ​ശീ​യ​പ​താ​ക​ക​ൾ

Aswathi Kottiyoor

തിരികെ സ്‌കൂളിലേക്ക്‌ ; സ്‌കൂൾ തുറക്കൽ മുന്നൊരുക്കങ്ങൾക്കായി 1. 80 ലക്ഷം അധ്യാപകർ

Aswathi Kottiyoor

ആറളം ഫാം പുനരധിവാസ മേഖലയിൽ കോളേജ് കാമ്പസ് എന്ന ആവശ്യം ശക്തമാകുന്നു

Aswathi Kottiyoor
WordPress Image Lightbox