24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • യാത്രാപാസ്സ് ഓൺലൈൻ സംവിധാനം നിലവിൽ വന്നു…..
Thiruvanandapuram

യാത്രാപാസ്സ് ഓൺലൈൻ സംവിധാനം നിലവിൽ വന്നു…..

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ നി​ല​വി​ല്‍​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ യാ​ത്രാ​പാ​സി​ന് നി​ബ​ന്ധ​ന​ക​ളാ​യി. പാ​സി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം ശനിയാഴ്ച വൈകി​ട്ടോ​ടെ നി​ല​വി​ല്‍ വ​ന്നു. അത്യാവശ്യ യാത്രക്കാർക്കായാണ് യാത്ര പാസ് ഒരുക്കുന്നത്. ഇതിലൂടെ അനാവശ്യ യാത്രകൾ ഒഴിവാക്കാനാവുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
കേ​ര​ള പോ​ലീ​സി​ന്‍റെ വെ​ബ്സൈ​റ്റി​ലാ​ണ് പാ​സ് ല​ഭി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പേ​ര്, സ്ഥ​ലം, യാ​ത്ര​യു​ടെ ഉ​ദ്ദേ​ശം എ​ന്നി​വ ഓണ്‍​ലൈ​നി​ല്‍ പാ​സി​നാ​യി അ​പേ​ക്ഷി​ക്കു​മ്പോൾ രേ​ഖ​പ്പെ​ടു​ത്ത​ണം. മരണം, ആശുപത്രി, അടുത്ത ബന്ധുവിന്റെ വിവാഹം പോലെ ഒഴിവാക്കാനാവാത്ത അവശ്യത്തിന് മാത്രമാണ് പാസ് അനുവദിക്കുന്നത് .ദിവസ വേതനക്കാര്‍ക്ക് ജോലിക്ക് പോകാന്‍ പാസ് അനുവദിക്കും. രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍ ആശു​പ​ത്രി രേ​ഖ​ക​ള്‍ കൈ​യി​ല്‍ ക​രു​ത​ണം.
https://pass.bsafe.kerala.gov.in/
അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് അ​പേ​ക്ഷ​ക​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് ഒ​ടി​പി വ​രി​ക​യും അനുമതിപത്രം ഫോണിൽ ലഭിക്കുകയും ചെയ്യും.

Related posts

പാര്‍ട്ടി സമ്മേളനങ്ങളിലും കൊവിഡ് നിയന്ത്രണം ബാധകം: വീണ ജോര്‍ജ്

Aswathi Kottiyoor

സംസ്ഥാനത്ത് വൈദ്യുതി വിതരണം സ്വകാര്യവത്ക്കരിക്കില്ല: കെ കൃഷ്ണൻകുട്ടി…

Aswathi Kottiyoor

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും അതി ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു…

Aswathi Kottiyoor
WordPress Image Lightbox