23.9 C
Iritty, IN
September 23, 2023
  • Home
  • Thiruvanandapuram
  • പാര്‍ട്ടി സമ്മേളനങ്ങളിലും കൊവിഡ് നിയന്ത്രണം ബാധകം: വീണ ജോര്‍ജ്
Thiruvanandapuram

പാര്‍ട്ടി സമ്മേളനങ്ങളിലും കൊവിഡ് നിയന്ത്രണം ബാധകം: വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഗണ്യമായി കൂടുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പൊതുയോഗങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അത്യാവശ്യ പരിപാടികള്‍ക്ക് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും സി.പി.ഐ.എം പാര്‍ട്ടി സമ്മേളനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു.

എല്ലാ ജില്ലകളിലും കൊവിഡ് കൂടുന്നതായി കാണുന്നുണ്ട്. ഒരാഴ്ചക്കകം നൂറ് ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 20 മുതല്‍ 40 വരെ വയസ്സുള്ളവരില്‍ കൊവിഡ് ബാധ കൂടിവരുന്നതായി കാണുന്നുണ്ട്.

കൂടുതല്‍ പേരില്‍ ബാധിച്ചത് ഡെല്‍റ്റ വകഭേദമാണ്. ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരാകുന്നുണ്ട്. നിലവിലെ വര്‍ധന പ്രോട്ടോകോള്‍ കൃത്യമായി പാലിക്കാത്തത് കൊണ്ടുണ്ടാകുന്നതാണെന്നും അവര്‍ പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യം ഗൗരവമുള്ളതാണ്. കൂടുല്‍ വര്‍ധന ഇല്ലാതിരിക്കാന്‍ എല്ലാവരും വ്യക്തിപരമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു.

Related posts

ബാങ്കുകളുടെ ലയനം; ലയിപ്പിച്ച ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ്സ് ബുക്കുകളും ഇന്ന് മുതൽ അസാധുവാകും….

ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ആർ.ബി.ഐയുടെ നിർദേശം…..

കടം ഉയരുന്നത്‌ കേരളത്തിൽ മാത്രമല്ല ; രണ്ടാം കോവിഡ്‌ പാക്കേജിൽ സമ്പദ്‌വ്യവസ്ഥയിൽ പണം ലഭ്യമാക്കും : ധനമന്ത്രി കെ എൻ ബാലഗോപാൽ …

WordPress Image Lightbox