25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • വ്യാ​പാ​രി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി
kannur

വ്യാ​പാ​രി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി

ക​ണ്ണൂ​ർ: കോ​വി​ഡും ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളും കാ​ര​ണം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ്യാ​പാ​രി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം എ​റ്റ​വും വ​ലി​യ ആ​ഘാ​തം ഏ​ൽ​പി​ച്ച​ത് വ്യാ​പാ​ര​മേ​ഖ​ല​യെ​യാ​ണ്. ലോ​ക്ക​ഡൗ​ണ്‍ കൂ​ടി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഈ ​ത​ക​ര്‍​ച്ച പൂ​ര്‍​ണ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ട​ച്ചു​പൂ​ട്ടേ​ണ്ടി വ​രു​ന്ന ക​ട​ക​ളു​ടെ വാ​ട​ക ഒ​ഴി​വാ​ക്കാ​ന്‍ കെ​ട്ടി​ട ഉ​ട​മ​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നും അ​ട​ച്ചി​ടു​ന്ന ക​ട​ക​ളു​ടെ ഫി​ക്‌​സ​ഡ് വൈ​ദ്യു​തി ചാ​ര്‍​ജ് ഓ​ഴി​വാ​ക്കി ന​ല്‍​ക​ണ​ണെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മു​ട​ങ്ങു​ന്ന വ്യാ​പാ​രി​ക​ളു​ടെ ബാ​ങ്ക് വാ​യ്പ​യ്ക്ക് പ​ലി​ശ​യി​ള​വ് ന​ല്‍​കു​ന്ന​തി​നും കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സ​ർ​ക്കാ​രി​ന് ഏ​റ്റു​വും കൂ​ടു​ത​ൽ നി​കു​തി വാ​ങ്ങി ന​ൽ​കു​ന്ന വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് കാ​ര്യ​മാ​യ ഒ​രു സ​ഹാ​യ​വും കി​ട്ടി​യി​ല്ലെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി​സ​മി​തി ക​ണ്ണൂ​ർ ജി​ല്ലാ നേ​തൃ​യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

കണ്ണൂർ ജില്ലയിൽ അംഗത്വം പുനഃസ്ഥാപിക്കാം

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച (സെപ്തബർ 7) 1649 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.

Aswathi Kottiyoor

സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്

Aswathi Kottiyoor
WordPress Image Lightbox