കണ്ണൂര്‍: ജില്ലയില്‍ ഇന്നും നാളെയും കോവിഡ് വാക്സിനേഷന് സെക്കന്‍ഡ് ഡോസ് മാത്രമായിരിക്കും നല്‍കുകയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഇന്ന് സര്‍ക്കാര്‍ മേഖലയില്‍ 110 ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന് നല്‍കും. സ്വകാര്യ മേഖലയിലെ കേന്ദ്രങ്ങളില്‍ വാക്സിനേഷന് ഉണ്ടായിരിക്കില്ല. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക.
സെക്കന്‍ഡ് ഡോസ് ലഭിക്കാനുള്ളവര്‍ അതാത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ , ആശ പ്രവര്‍ത്തകര്‍ , വാര്‍ഡ് മെംബര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയിൻമെന്റ് എടുത്ത് വാക്സിന് ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനം ശക്തമായതിനാല്‍ വാക്സിനേഷന് കേന്ദ്രങ്ങളില്‍ അതിരാവിലെ എത്തി ടോക്കണു വേണ്ടി കാത്തുനില്ക്കുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.
previous post