26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • രോഗികൾക്ക് ഓ​ക്‌​സി​ജ​ന്‍ ഉ​റ​പ്പു​വ​രു​ത്താ​ന്‍ ന​ട​പ​ടി തു​ട​ങ്ങി
kannur

രോഗികൾക്ക് ഓ​ക്‌​സി​ജ​ന്‍ ഉ​റ​പ്പു​വ​രു​ത്താ​ന്‍ ന​ട​പ​ടി തു​ട​ങ്ങി

ജി​ല്ല​യി​ലെ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ന​ട​പ​ടി​യാ​രം​ഭി​ച്ചു. വ്യ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള​ള ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ളു​ടെ എ​ണ്ണം രേ​ഖ​പ്പെ​ടു​ത്തി മെ​ഡി​ക്ക​ല്‍ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി ഇ​വ പി​ടി​ച്ചെ​ക്കാ​നും ഇ​വ​യു​ടെ വാ​ള്‍​വു​ക​ള്‍ മെ​ഡി​ക്ക​ല്‍ ആ​വ​ശ്യ​ത്തി​ന് പ​റ്റു​ന്ന​താ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തി ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ല്‍ ഒ​ക്സി​ജ​ന്‍ നി​റ​ച്ച് ആ​ശു​പ​ത്രി​ക​ളി​ല്‍ വി​ത​ര​ണം ന​ട​ത്താ​നു​മാ​ണ് നി​ർ​ദേ​ശം.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ധ​ര്‍​മ​ശാ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​ല്‍​ക്കോ എ​യ​ര്‍ പ്രൊ​ഡ​ക്ട് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 39 വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള​ള ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. ഓ​ക്സി​ജ​ന്‍ നി​റ​യ്ക്കാ​നാ​യി എ​ത്തി​ച്ച ക​ണ്ണൂ​രി​ലെ ര​ണ്ട് ഗ്യാ​സ് ഏ​ജ​ന്‍​സി​ക​ളു​ടെ സി​ലി​ണ്ട​റു​ക​ളാ​ണ് ഇ​വ. 7000 ലി​റ്റ​ര്‍ ശേ​ഷി​യു​ള​ള സി​ലി​ണ്ട​റു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത സി​ലി​ണ്ട​റു​ക​ള്‍ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ഗോ​ഡൗ​ണി​ലേ​ക്ക് മാ​റ്റി.
ജി​ല്ല​യി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള​ള പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്. പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന സി​ലി​ണ്ട​റു​ക​ള്‍ അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലെ ഏ​ക ഒാ​ക്സി​ജ​ന്‍ റീ​ഫി​ല്‍ കേ​ന്ദ്ര​മാ​യ ബാ​ല്‍​ക്കോ എ​യ​ര്‍ പ്രൊ​ഡ​ക്ട​സി​ല്‍ എ​ത്തി​ച്ച് ഒ​ക്സി​ജ​ന്‍ നി​റ​ച്ചാ​ണ് വി​ത​ര​ണം ചെ​യ്യു​ക.
പ​രി​ശോ​ധ​ന​ക്ക് ത​ളി​പ്പ​റ​മ്പ് ത​ഹ​സി​ല്‍​ദാ​ര്‍ ഇ.​എം. റെ​ജി, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ര്‍ എ​സ്.​കെ. ഷ​മ്മി , ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ടി. ​മ​നോ​ഹ​ര​ന്‍, അ​ന്തൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ഹാ​ജ​മു​ഈ​നു​ദീ​ന്‍, പി.​വി. വി​നോ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Related posts

ജില്ലയില്‍ തിങ്കളാഴ്ച 82 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി………….

Aswathi Kottiyoor

കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതിന് പരിഹാരം കാണും: മന്ത്രി പി പ്രസാദ്

Aswathi Kottiyoor

മേളയിൽ ജനപ്രവാഹം; ഏപ്രിൽ എട്ടു വരെ 74. 08 ലക്ഷം രൂപയുടെ വിറ്റുവരവ്

Aswathi Kottiyoor
WordPress Image Lightbox