26.1 C
Iritty, IN
November 22, 2024
  • Home
  • kannur
  • ജി​ല്ല​യില്‍ ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​ര്‍ റൂം ​പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.
kannur

ജി​ല്ല​യില്‍ ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​ര്‍ റൂം ​പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.

ക​ണ്ണൂ​ര്‍: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​ര്‍ റൂം ​പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ര​ണ്ടാം​ഘ​ട്ട രോ​ഗ​വ്യാ​പ​ന​ത്തി​നെ​തി​രെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ഡ​വ​ല​പ്പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യം, പോ​ലീ​സ്, റ​വ​ന്യൂ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, ഗ​താ​ഗ​തം, വ്യ​വ​സാ​യം എ​ന്നീ വ​കു​പ്പു​ക​ളി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് വാ​ര്‍ റൂം ​രൂ​പീ​ക​രി​ച്ച​ത്. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലാ​ണ് വാ​ര്‍ റൂം ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ള്‍​ക്ക് വാ​ര്‍​റൂ​മി​ലെ ഹെ​ല്‍​പ്പ് ലൈ​ൻ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ക​ഴി​യും. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് 700 ഓ​ളം കോ​ളു​ക​ളാ​ണ് ഒ​രു ദി​വ​സം ഇ​വി​ടെ എ​ത്തു​ന്ന​ത്. കോ​വി​ഡ് ടെ​സ്റ്റ് സം​ബ​ന്ധി​ച്ച ആ​വ​ശ്യ​ങ്ങ​ള്‍, വാ​ക്സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍, കൗ​ണ്‍​സി​ലിം​ഗി​നും സാ​മൂ​ഹി​ക മാ​ന​സി​കാ​രോ​ഗ്യം, വൈ​ദ്യ സ​ഹാ​യ​ങ്ങ​ള്‍​ക്കും മ​റ്റു കോ​വി​ഡ് സം​ശ​യ​ങ്ങ​ള്‍​ക്കു​മാ​യി ജി​ല്ല​യി​ലെ വാ​ര്‍​റൂം ഹെ​ല്‍​പ്പ് ലൈ​ന്‍ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം. സേ​വ​ന​ങ്ങ​ള്‍ ഫോ​ണ്‍ ന​മ്പ​ര്‍ യ​ഥാ​ക്ര​മം. കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ സെ​ല്‍ 0497 2700194. കോ​വി​ഡ് വാ​ര്‍ റൂം ​ഹെ​ല്‍​പ്പ് ലൈ​ന്‍ ന​മ്പ​റു​ക​ള്‍ 0497 2700194, 0497 2713437, 9400066062, 9400066 616(24 മ​ണി​ക്കൂ​ര്‍). കോ​വി​ഡ് ടെ​സ്റ്റ് സം​ബ​ന്ധി​ച്ച ആ​വ​ശ്യ​ങ്ങ​ള്‍ 8281599681(രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ). വാ​ക്സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍- 8281599680 (രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ). ഓ​ക്സി​ജ​ന്‍ വാ​ര്‍ റൂം- 8281899687 (24 ​മ​ണി​ക്കൂ​റും). കൗ​ണ്‍​സി​ലിം​ഗി​നും മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും- 9495142091, 04972734343(രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ). വൈ​ദ്യ​സ​ഹാ​യ​ങ്ങ​ളും കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ളും, 8281599682 (രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ).

Related posts

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടലംഘനം; ജില്ലയിൽ നിന്നും 42117 പ്രചാരണ സാമഗ്രികൾ നീക്കംചെയ്തു…

Aswathi Kottiyoor

അ​ടു​ക്ക​ള​യ്ക്കാ​യ് അ​ടു​ക്ക് കൃ​ഷി

Aswathi Kottiyoor

കണ്ണൂരിൽ ഫയർഫോഴ്​സ്​ അക്കാദമി കം റിസർച്​​ സെൻറർ വരുന്നു

Aswathi Kottiyoor
WordPress Image Lightbox