ന്യൂഡൽഹി: കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം അതിതീവ്രമാണ്. എന്നാൽ ദില്ലി, ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ രോഗബാധ നിരക്കില്‍ നേരിയ കുറവുള്ളതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഓക്സിജൻ ക്ഷാമം മൂലം നിരവധി ആളുകൾ മരണമടയുന്ന സ്ഥിതിയായിരുന്നു ദില്ലി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിലനിന്നിരുന്നത്. കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചു വന്ന സാഹചര്യത്തിൽ നിന്നുമാണ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓക്‌സിജന്‍ ക്ഷാമം പരിഹരിച്ചുവെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും പല സംസ്ഥാനങ്ങളില്‍ നിന്ന് പരാതികളുയരുന്നുണ്ട്.
അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി പ്രധാനമന്ത്രി നരേന്ദ്രമോദിഇന്ന് സംസാരിക്കും. ഇന്ത്യ -ബ്രിട്ടണ്‍ വെര്‍ച്വല്‍ ഉച്ചകോടിയിലാകും പ്രധാനമന്ത്രിമാര്‍ സംസാരിക്കുക.