• Home
  • kannur
  • നാ​ല് പോലീസ് സ്റ്റേ​ഷ​ന്‍ പ​രി​ധി​കളില്‍ നി​രോ​ധ​നാ​ജ്ഞ
kannur

നാ​ല് പോലീസ് സ്റ്റേ​ഷ​ന്‍ പ​രി​ധി​കളില്‍ നി​രോ​ധ​നാ​ജ്ഞ

ക​ണ്ണൂ​ർ: അ​ക്ര​മ​സാ​ധ്യ​ത​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ചൊ​ക്ലി, കൊ​ള​വ​ല്ലൂ​ര്‍, ന്യൂ​മാ​ഹി, പാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നാ​ളെ അ​ര്‍​ധ​രാ​ത്രി​വ​രെ ക്രി​മി​ന​ല്‍ ന​ട​പ​ടി​ച്ച​ട്ടം 144 പ്ര​കാ​രം ജി​ല്ലാ​ക​ള​ക്‌​ട​ര്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. പ്ര​ദേ​ശ​ത്ത് സ​മാ​ധാ​നം നി​ല​നി​ര്‍​ത്താ​നും കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നു​മാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ അ​ഭ്യ​ര്‍​ഥ​ന​പ്ര​കാ​രം നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ച​ത്. ജാ​ഥ​ക​ളും ജ​ന​ങ്ങ​ള്‍ കൂ​ട്ടം​കൂ​ടു​ന്ന​തും ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. തോ​ക്ക്, മ​റ്റ് ആ​യു​ധ​ങ്ങ​ള്‍, അ​ക്ര​മ​ങ്ങ​ള്‍​ക്കു​പ​യോ​ഗി​ക്കു​ന്ന മ​റ്റു വ​സ്തു​ക്ക​ള്‍ തു​ട​ങ്ങി​യ​വ സൂ​ക്ഷി​ക്കു​ന്ന​തും കൊ​ണ്ടു​പോ​കു​ന്ന​തും വി​ല​ക്കി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ മു​ഴ​ക്കു​ക, കോ​ലം ക​ത്തി​ക്കു​ക തു​ട​ങ്ങി​യ​വ​യും മൂ​ന്നി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ കൂ​ട്ടം​ചേ​രു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

Related posts

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

നഗരത്തിൽ എത്തുന്നവർക്ക് ഇനി ഏത് സമയത്തും പേടി കൂടാതെ നടക്കാം.

Aswathi Kottiyoor

കണ്ണൂർ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​യ​ര്‍​ലെ​സ് കാ​മ​റ​ക​ൾ സ​ജ്ജ​മാ​കു​ന്നു

Aswathi Kottiyoor
WordPress Image Lightbox