25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • വോ​ട്ടെ​ണ്ണ​ല്‍: ജാ​ഗ്ര​ത​യോ​ടെ പോ​ലീ​സ്
kannur

വോ​ട്ടെ​ണ്ണ​ല്‍: ജാ​ഗ്ര​ത​യോ​ടെ പോ​ലീ​സ്

ക​ണ്ണൂ​ര്‍: വോ​ട്ടെ​ണ്ണ​ലി​നോ​ട​നു​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി പോ​ലീ​സ്. ഹൈ​ക്കോ​ട​തി​യു​ടെ​യും ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍റെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ളും നി​യ​മ​ന​ട​പ​ടി​ക​ളും പോ​ലീ​സ് ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ആ​ർ. ഇ​ള​ങ്കോ അ​റി​യി​ച്ചു. ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ള്‍, അ​നാ​വി​ശ്യ കൂ​ടി​ച്ചേ​ര​ലു​ക​ള്‍ എ​ന്നി​വ ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. വോ​ട്ടെ​ണ്ണ​ലി​നു​ശേ​ഷം വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷ​മു​ള്ള ഒ​രു വി​ജ​യ​ഘോ​ഷ​യാ​ത്ര​യും അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. അ​നാ​വ​ശ്യ​മാ​യി പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ പു​റ​ത്തി​റ​ങ്ങി ആ​ള്‍​ക്കൂ​ട്ടം ഉ​ണ്ടാ​ക്കു​ന്ന​വ​രെ ക​രു​ത​ല്‍ അ​റ​സ്റ്റ് ചെ​യ്യു​ക​യും അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളി​ല്‍ ക​റ​ങ്ങി ന​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​ണ്ടു​കെ​ട്ടി ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ന്ന ചി​ന്മ​യ കോ​ള​ജ്, ചി​ന്‍ ടെ​ക്ക് ചാ​ല, ഗ​വ​ണ്‍​മെ​ന്‍റ് ബ്ര​ണ്ണ​ന്‍ കോ​ള​ജ് ത​ല​ശേ​രി, നി​ര്‍​മ​ല​ഗി​രി കോ​ള​ജ് കൂ​ത്തു​പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പോ​ലീ​സി​ന്‍റെ ത്രീ​ലെ​യ​ര്‍ പ​രി​ശോ​ധ​ന ഉ​ണ്ടാ​ക്കും. കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന ആ​ള്‍​ക്കാ​രെ മാ​ത്ര​മേ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ. ബോം​ബ് സ്ക്വാ​ഡ്, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ശ​ക്ത​മാ​യ പോ​ലീ​സ് പ​രി​ശോ​ധ​ന​യാ​ണ് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ 200 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ക. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ 200 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​കാ​ശ​നി​രീ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും. ക​ണ്ണൂ​ര്‍ സ​ബ് ഡി​വി​ഷ​ന്‍ പ​രി​ധി​യി​ല്‍ 62 പി​ക്ക​റ്റ് പോ​സ്റ്റു​ക​ളും കൂ​ത്തു​പ​റ​മ്പ് സ​ബ് ഡി​വി​ഷ​ന്‍ പ​രി​ധി​യി​ല്‍ 20 പി​ക്ക​റ്റ് പോ​സ്റ്റു​ക​ളും ത​ല​ശേ​രി സ​ബ് ഡി​വി​ഷ​ന്‍ പ​രി​ധി​യി​ല്‍ 24 പി​ക്ക​റ്റ് പോ​സ്റ്റു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ണ്ണൂ​ര്‍ സ​ബ് ഡി​വി​ഷ​ന്‍ പ​രി​ധി​യി​ല്‍ ഏ​ഴ് മൊ​ബൈ​ല്‍ പ​ട്രോ​ള്‍ വാ​ഹ​ന​വും ഏ​ഴ് ബൈ​ക്ക് പ​ട്രോ​ളിം​ഗും കൂ​ത്തു​പ​റ​മ്പ് സ​ബ് ഡി​വി​ഷ​ന്‍ പ​രി​ധി​യി​ല്‍ 17 മൊ​ബൈ​ല്‍ പ​ട്രോ​ളിം​ഗ് വാ​ഹ​ന​വും 15 ബൈ​ക്ക് പ​ട്രോ​ളിം​ഗും ത​ല​ശേ​രി സ​ബ് ഡി​വി​ഷ​ന്‍ പ​രി​ധി​യി​ല്‍ 18 മൊ​ബൈ​ല്‍ പ​ട്രോ​ളിം​ഗും വാ​ഹ​ന​വും 24 ബൈ​ക്ക് പ​ട്രോ​ളിം​ഗും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ആ​സ്ഥാ​ന​ത്ത് ക്ര​മ​സ​മ​ധാ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ക​ണ്‍​ട്രോ​ള്‍ റൂം ​സ​ജ്ജീ​ക​രി​ച്ചു. ക​ണ്ണൂ​ര്‍ സ​ബ് ഡി​വി​ഷ​ന്‍ പ​രി​ധി​യി​ല്‍ 322 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും കൂ​ത്തു​പ​റ​മ്പ് സ​ബ് ഡി​വി​ഷ​ന്‍ പ​രി​ധി​യി​ല്‍ 90 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ത​ല​ശേ​രി സ​ബ് ഡി​വി​ഷ​ന്‍ പ​രി​ധി​യി​ല്‍ 189 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലെ പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പോ​ലീ​സ് ക​ര്‍​ശ​ന​മാ​യ നി​രീ​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. റീ​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ ന​ൽ​കി​യ പാ​സ് കൈ​വ​ശ​മി​ല്ലാ​ത്ത​വ​രെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​സ​ര​ത്ത് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക​യി​ല്ല.

സുരക്ഷയ്ക്ക് കേന്ദ്രസേനയും

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ല്‍ നി​ര്‍​മ​ല​ഗി​രി കോ​ള​ജി​ല്‍ ന​ട​ക്കും.​ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടും പോ​ലീ​സ് സു​ര​ക്ഷ​യോ​ടും കൂ​ടി​യാ​യി​രി​ക്കും വോ​ട്ടെ​ണ്ണ​ല്‍. രാ​വി​ലെ ഒ​ന്‍​പ​തോ​ടെ ആ​ദ്യ​ഫ​ല സൂ​ച​ന ല​ഭ്യ​മാ​കു​മെ​ന്നും ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ വോ​ട്ടെ​ണ്ണ​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ വി.​രാ​ജേ​ഷ് പ​റ​ഞ്ഞു.

കേ​ര​ളാ പോ​ലീ​സി​നൊ​പ്പം കേ​ന്ദ്ര​സേ​ന​യും സു​ര​ക്ഷ​യ്ക്കാ​യി ഉ​ണ്ടാ​കും.​ഇ​തി​ന് പു​റ​മെ സി​സി​ടി​വി നി​രീ​ക്ഷ​ണം,വീ​ഡി​യോ ചി​ത്രീ​ക​ര​ണം എ​ന്നി​വ​യു​മു​ണ്ടാ​കും.

Related posts

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രം………..

Aswathi Kottiyoor

ബോണസ് തർക്കം പരിഹരിച്ചു

Aswathi Kottiyoor

കി​ൻ​ഫ്ര വ്യ​വ​സാ​യ പാ​ർ​ക്ക്: ഭൂ​സ​ർ​വേ പൂ​ർ​ത്തി​യാ​യി

Aswathi Kottiyoor
WordPress Image Lightbox