22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • റെ​യി​ൽ​വേ സ്റ്റേ​ഷ​നും നി​രീ​ക്ഷ​ണ​ത്തി​ൽ
kannur

റെ​യി​ൽ​വേ സ്റ്റേ​ഷ​നും നി​രീ​ക്ഷ​ണ​ത്തി​ൽ

ക​ണ്ണൂ​ർ: ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ റ​ജി​സ്റ്റ​ർ ചെ​യ്യാ​തെ ക​ണ്ണൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ എ​ത്തി മു​ങ്ങാ​മെ​ന്ന് ആ​രും വി​ചാ​രി​ക്കേ​ണ്ട. നി​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​ൻ ഇ​വി​ടെ സ​ദാ​സ​മ​യ​വും പോ​ലീ​സു​ണ്ടാ​കും. സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തേ​ക്ക് പ്ര​വ​ശി​ക്ക​ണ​മെ​ങ്കി​ൽ ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ റ​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പ​ല​രും ക്വാ​റ​ന്‍റൈ​നി​ൽ പോ​കാ​ൻ മ​ടി​യും കോ​വി​ഡ് ഭീ​തി​മൂ​ല​വും റ​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ത​യാ​റാ​വു​ന്നി​ല്ല.

ഇ​ന്ന​ലെ മു​ത​ൽ ഇ​വ​രെ പി​ടി​കൂ​ടാ​ൻ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പോ​ലീ​സ് ക​ർ​ശ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ട്രെ​യി​ന്‍​മാ​ര്‍​ഗം പോ​കു​ന്ന​വ​ര്‍ ടി​ക്ക​റ്റു​മാ​യി ട്രെ​യി​ന്‍ പു​റ​പ്പെ​ടു​ന്ന​തി​ന് ര​ണ്ടു മ​ണി​ക്കൂ​ര്‍ മു​ന്‍​പ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചേ​ര​ണ​മെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് റെ​യി​ല്‍​വേ ടി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പു​മ​തി. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​രു​ക്കി​യി​ട്ടു​ള്ള ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്ക് യാ​ത്ര​ക്കാ​ർ വി​ധേ​യ​രാ​വ​ണം. അ​തേ​സ​മ​യം

ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ജി​ല്ല​യി​ലേ​ക്ക് വ​രു​ന്ന​വ​ര്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​തി​നു ശേ​ഷം കോ​വി​ഡ് 19 ജാ​ഗ്ര​താ പോ​ര്‍​ട്ട​ല്‍ വ​ഴി ഡൊ​മ​സ്റ്റി​ക്ക് റി​ട്ടേ​ണീ​സ് ഓ​പ്ഷ​ന്‍ വ​ഴി കേ​ര​ള​ത്തി​ലേ​ക്കു​ള്ള പാ​സ് നേ​ട​ണം.

ഒ​രേ ടി​ക്ക​റ്റി​ല്‍ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ യാ​ത്ര ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ല്‍ അ​വ​രി​ല്‍ ഒ​രാ​ള്‍ ഗ്രൂ​പ്പ് ലീ​ഡ​റാ​യി ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ച് എ​ല്ലാ​വ​രു​ടേ​യും വി​ശ​ദാം​ശ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി പാ​സി​ന് അ​പേ​ക്ഷ ന​ല്‍​ക​ണം. ഇ​ത്ത​ര​ത്തി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ യാ​ത്ര​ചെ​യ്യു​ന്ന​വ​രെ പി​ടി​കൂ​ടാ​നാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്.

Related posts

ഷ​മ മു​ഹ​മ്മ​ദി​നും ഇ​ര​ട്ട വോ​ട്ട്; ആ​രോ​പ​ണ​വു​മാ​യി സി​പി​എം

Aswathi Kottiyoor

ജില്ലയില്‍ 1257 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.

Aswathi Kottiyoor

മൃതദേഹം ഏറ്റെടുക്കാതെ കുടുംബം ഒളിവിൽ’; വിദ്യാര്‍ഥിനിയുടെ വീട്ടില്‍ പൊലീസിന്റെ നോട്ടിസ്

Aswathi Kottiyoor
WordPress Image Lightbox