23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • 18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ വാ​ക്സി​നേ​ഷ​ൻ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി
Kerala

18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ വാ​ക്സി​നേ​ഷ​ൻ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി

പ​​​തി​​​നെ​​​ട്ടു വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​ൻ കാ​​​ര്യ​​​ത്തി​​​ൽ ഒ​​​രു തീ​​​രു​​​മാ​​​ന​​​വു​​​മെ​​​ടു​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ത്തി​​​നു ക​​​ഴി​​​യി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

കേ​​​ന്ദ്രം ത​​​രു​​​ന്ന​​​തു വി​​​ലകൊ​​​ടു​​​ത്തു വാ​​​ങ്ങു​​​ന്ന നി​​​ല​​​യാ​​​ണി​​​പ്പോ​​​ഴു​​​ള്ള​​​ത്. അ​​​തി​​​ന്‍റെ വി​​​ഹി​​​ത​​​വും കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്ന നി​​​ല​​​യാ​​​ണെ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ൾ കേ​​​ൾ​​​ക്കു​​​ന്ന​​​ത്. വാ​​​ക്സി​​​ൻ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്. വാ​​​ക്സി​​​ൻ കി​​​ട്ടു​​​ന്ന മു​​​റ​​​യ്ക്ക് വി​​​ഹി​​​ത​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ൽ​​​കാ​​​മെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ ഇ​​​പ്പോ​​​ൾ വി​​​ചാ​​​രി​​​ക്കു​​​ന്ന​​​ത്.

കോ​​​വി​​​ഡ് വാ​​​ക്സി​​​ന​​​ല്ലാ​​​തെ രാ​​​ജ്യ​​​ത്തു മ​​​റ്റു നി​​​ര​​​വ​​​ധി വാ​​​ക്സി​​​നു​​​ക​​​ൾ ഇ​​​പ്പോ​​​ഴും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ല്ലാ വാ​​​ക്സി​​​നു​​​ക​​​ളും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രാ​​ണു ത​​​രു​​​ന്ന​​​ത്. എ​​​ല്ലാം സൗ​​​ജ​​​ന്യ​​​മാ​​​യാ​​​ണു ത​​​രു​​​ന്ന​​​തും. കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ മാ​​​ത്രം കേ​​​ന്ദ്ര​​​ത്തി​​​നൊ​​​രു വി​​​ല, സം​​​സ്ഥാ​​​ന​​​ത്തി​​​നു മ​​​റ്റൊ​​​രു വി​​​ല എ​​​ന്നാ​​​ണ്. ഇ​​​തു ന്യാ​​​യ​​​മ​​​ല്ലെ​​​ന്നാ​​​ണ് കേ​​​ര​​​ളം ആ​​​ദ്യം മു​​​ത​​​ൽ പ​​​റ​​​ഞ്ഞു വ​​​രു​​​ന്ന​​​ത്. ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ൽനി​​​ന്നു വ്യ​​​ക്ത​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണ​​​മു​​​ണ്ടാ​​​കാ​​​ത്ത​​​തു കൊ​​​ണ്ടാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽനി​​​ന്നു വി​​​മ​​​ർ​​​ശ​​​ന​​​മു​​​ണ്ടാ​​​യ​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

Related posts

*ലോക്ഡൗണില്‍ സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു; കണക്കുകള്‍ ഇങ്ങനെ.*

Aswathi Kottiyoor

കെ.എസ്.ആര്‍.ടി.സി ബം​ഗളുരു സര്‍വീസുകള്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍

Aswathi Kottiyoor

ലക്ഷം യാത്രികർ പിന്നിട്ട്‌ കൊച്ചി ജലമെട്രോ; നേട്ടം ആദ്യ 12 ദിവസത്തിനുള്ളിൽ

Aswathi Kottiyoor
WordPress Image Lightbox