27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കെ.എസ്.ആര്‍.ടി.സി ബം​ഗളുരു സര്‍വീസുകള്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍
Kerala

കെ.എസ്.ആര്‍.ടി.സി ബം​ഗളുരു സര്‍വീസുകള്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍

കേരളത്തില്‍ നിന്നും ബംഗളുരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവടങ്ങില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ ബസുകള്‍ സര്‍വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസുകള്‍ ഞായറാഴ്ച വൈകുന്നേരവും കണ്ണൂര്‍, കോഴിക്കോട് നിന്നുള്ള സര്‍വീസുകള്‍ തിങ്കളാഴ്ചയും ആരംഭിക്കും.

അന്തര്‍സംസ്ഥാന ​ഗതാ​ഗതത്തിന് തമിഴ്നാട് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ കോഴിക്കോട്, കണ്ണൂര്‍ വഴിയുള്ള സര്‍വീസുകളാണ് കെ.എസ്.ആര്‍.ടി.സി നടത്തുക. യാത്ര ചെയ്യേണ്ടവര്‍ കര്‍ണാടക സര്‍ക്കാറിന്റെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള 72 മണിക്കൂര്‍ മുമ്ബുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തിയ നെ​ഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ യാത്രയില്‍ കരുതണം.

Related posts

ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെടും’: ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരി.

Aswathi Kottiyoor

തളിപ്പറമ്പിൽ കുടുംബ കോടതിക്ക്‌ ഹൈക്കോടതി അനുമതി

Aswathi Kottiyoor

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചിട്ടില്ല; കേന്ദ്ര അനുമതിക്കുശേഷം തുടർനടപടിയെന്ന് കെ റെയില്‍

Aswathi Kottiyoor
WordPress Image Lightbox