24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • കണ്ണൂരിൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ കണ്ടെത്താൻ കാ​മ​റ
kannur

കണ്ണൂരിൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ കണ്ടെത്താൻ കാ​മ​റ

ക​ണ്ണൂ​ർ: ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ന​ഗ​ര​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​ത​ള്ളു​ന്ന​വ​രെ പൂ​ട്ടാ​നൊ​രു​ങ്ങി ക​ണ്ണൂ​ർ‌ കോ​ർ​പ​റേ​ഷ​ൻ. മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന പ്ര​ധാ​ന​സ്ഥ​ല​ങ്ങ​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് ഇ​വ​രെ പി​ടി​കൂ​ടാ​നൊ​രു​ങ്ങു​ക​യാ​ണ് അ​ധി​കൃ​ത​ർ. കോ​ർ​പ​റേ​ഷി​നി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന് കീ​ഴി​ലും പോ​ലീ​സ് ക​ൺ​ട്രോ​ൾ ഓ​ഫീ​സി​ലു​മാ​യി ക​ൺ​ട്രോ​ൾ യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ച്ചാ​യി​രി​ക്കും ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം.
നി​ല​വി​ൽ ട്രാ​ഫി​ക് സ്റ്റേ​ഷ​ന്‍റെ കീ​ഴി​ൽ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ൽ സി​സി​ടി​വി​യു​ണ്ടെ​ങ്കി​ലും കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് പൊ​ത​പ​വെ​യു​ള്ള ആ​ക്ഷേ​പം. എ​ന്നാ​ൽ നി​ല​വി​ലു​ള്ള സ്ഥ​ല​ങ്ങ​ളെ മാ​റ്റി​നി​ർ​ത്തി മാ​ലി​ന്യ​ങ്ങ​ൾ കൂ​ടു​ത​ലാ​യി നി​ക്ഷേ​പി​ക്കു​ന്ന 50 സ്ഥ​ല​ങ്ങ​ളി​ലാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​സി​ടി​വി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.
പ​യ്യാ​ന്പ​ലം സി​ൻ​ഡി​ക്ക​റ്റ് ബാ​ങ്ക് പ​രി​സ​രം, താ​ളി​ക്കാ​വ് മു​ത്തു​മാ​രി​യ​മ്മ​ൻ കോ​വി​ൽ പ​രി​സ​രം, ആ​റാ​ട്ട് റോ​ഡ്, വി​പി​എ​സ് ടൂ​റി​സ്റ്റ് ഹോം, ​ഗോ​പാ​ൽ സ്ട്രീ​റ്റ്, വൈ​ഡൂ​ര്യ ടൂ​റി​സ്റ്റ് ഹോം, ​താ​വ​ക്ക​ര ഓ​ട്ടോ പാ​ത്ത്, ദി​നേ​ശ് ഓ​ഡി​റ്റോ​റി​യം, സെ​മി​ത്തേ​രി ഗ്രാ​ണ്ട്, ജ​ല​അ​ഥോ​റി​റ്റി സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സ്, ക​രു​വ​ള്ളി​ക്കാ​വ് റോ​ഡ്, അ​മാ​നി ഓ​ഡി​റ്റോ​റി​യം പ​രി​സ​ര​ങ്ങ​ളി​ലാ​യി​രി​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ സി​സി​ടി​വി സ്ഥാ​പി​ക്കു​ക. ത​ല​ശേ​രി​യി​ലെ സ​തേ​ൺ ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ന്‍​ഡ് സെ​ക്യൂ​രി​റ്റി സി​സ്റ്റം​സ​മാ​ണ് കാ​മ​റ​യൊ​രു​ക്കു​ക.
ക​ണ്ണൂ​രി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്നതാ​ണ് മാ​ലി​ന്യ​പ്ര​ശ്നം. പ​രി​ഹാ​ര​ത്തി​നാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ഒ​ന്നും വേ​ണ്ട വി​ധ​ത്തി​ൽ ഫ​ല​വ​ത്താ​യി​ട്ടി​ല്ല. ഈ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ സി​സി​ടി​വി സ്ഥാ​പി​ച്ച് മാ​ലി​ന്യം ത​ള്ളു​ന്ന വ​രെ പി​ടി​കൂ​ടാ​നൊ​രു​ങ്ങു​ന്ന​ത്.

Related posts

പണപ്പെരുപ്പ നിരക്കുകള്‍ വരാനിരിക്കെ വിപണിയില്‍ നേട്ടമില്ലാതെ തുടക്കം.

Aswathi Kottiyoor

കോവിഡ് രോഗി ആശുപത്രിയുടെ ഏഴാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

Aswathi Kottiyoor

വാണിയപ്പാറ പാറമട അപകടം; തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴക്ക്

Aswathi Kottiyoor
WordPress Image Lightbox