23.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഹോം ​ഐ​സൊ​ലേ​ഷ​നി​ലും കൗ​ണ്‍​സ​ലിം​ഗ്
kannur

ഹോം ​ഐ​സൊ​ലേ​ഷ​നി​ലും കൗ​ണ്‍​സ​ലിം​ഗ്

ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ച്ച് ഹോം ​ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് മാ​ന​സി​ക പി​ന്തു​ണ​യും സ​ഹാ​യ​വും ന​ല്‍​കു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ പ്ര​ത്യേ​ക കൗ​ണ്‍​സ​ലിം​ഗ് സം​വി​ധാ​ന​മൊ​രു​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വാ​ര്‍​ത്ത​ക​ള്‍ പ​ല​രി​ലും ഭീ​തി​യും ആ​ശ​ങ്ക​യും സൃ​ഷ്ടി​ക്കാ​നി​ട​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്.
ഇ​തി​നാ​യി കൗ​ണ്‍​സ​ല​ര്‍​മാ​രു​ടെ​യും പ​രി​ശീ​ല​നം ല​ഭി​ച്ച വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ​യും സേ​വ​നം ല​ഭ്യ​മാ​ക്കും. മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ത​ല​ത്തി​ല്‍ കൗ​ണ്‍​സ​ലിം​ഗി​നാ​യി പ്ര​ത്യേ​ക ക​ണ്‍​ട്രോ​ള്‍ റൂം ​ആ​രം​ഭി​ക്കു​ക​യും സേ​വ​ന​ത്തി​നാ​യി വി​ളി​ക്കേ​ണ്ട ന​മ്പ​റു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്യും. ജി​ല്ല​യി​ല്‍ ആ​വ​ശ്യ​ത്തി​നു​ള്ള ചി​കി​ല്‍​സാ സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ണെ​ന്നും അ​ക്കാ​ര്യ​ത്തി​ല്‍ ആ​ര്‍​ക്കും ആ​ശ​ങ്ക വേ​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Related posts

എലിപ്പനി: ജാഗ്രത വേണം: ഡി എം ഒ

Aswathi Kottiyoor

*ഇന്ന് 60 വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രം വാക്‌സിനേഷന്‍*

Aswathi Kottiyoor

ചില്ലറ ഇല്ലെന്ന പരിഭ്രമം വേണ്ട; കെ.എസ്.ആര്‍.ടി.സിയിൽ ഫോണ്‍പേയിലൂടെ ടിക്കറ്റ് തുക കൈമാറാം

Aswathi Kottiyoor
WordPress Image Lightbox