29.3 C
Iritty, IN
July 3, 2024
  • Home
  • kannur
  • ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പേ​രി​ലും വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട്
kannur

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പേ​രി​ലും വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട്

ക​ണ്ണൂ​ര്‍: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി (റൂ​റ​ൽ) ന​വ​നീ​ത് ശ​ര്‍​മ​യു​ടെ പേ​രി​ലും വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട്. ജി​ല്ലാ പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ക​ണ്ണൂ​ര്‍ റൂ​റ​ല്‍ എ​ന്ന​പേ​രി​ലാ​ണ് വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ന​വ​നീ​ത് ശ​ര്‍​മ​യാ​ണ് ത​ന്നെ​യാ​ണ് ത​ന്‍റെ ഒ​റി​ജി​ന​ല്‍ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ല്‍ ഇ​ക്കാ​ര്യം പോ​സ്റ്റ് ചെ​യ്ത​ത്. ഒ​രേ പ്രൊ​ഫൈ​ല്‍ ചി​ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് ര​ണ്ടാ​മ​ത്തെ അ​ക്കൗ​ണ്ടും ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. സൈ​ബ​ര്‍ സെ​ല്‍ മു​ഖേ​ന വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യ ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഉ​ട​ന്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ണ്ണൂ​ര്‍ ആ​ര്‍​ടി​ഒ ഇ.​എ​സ്. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്ത് വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് നി​ര്‍​മി​ച്ച് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച​തി​നെ​തി​രേ ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളോ​ട് സാ​മ്പ​ത്തി​ക​സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് സ​ന്ദേ​ശം അ​യ​യ്ക്കു​ക​യാ​ണ് ചെ​യ്ത​ത്. സം​ശ​യം തോ​ന്നി​യ സു​ഹൃ​ത്ത് ആ​ര്‍​ടി​ഒ​യെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് തി​രി​ച്ച​റി​ഞ്ഞ​ത്.

Related posts

നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനം ശിവപുരം സ്വദേശിക്ക്

Aswathi Kottiyoor

നിടുംപൊയിൽ ക്രഷറിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം

Aswathi Kottiyoor

ആ​ന​വ​ണ്ടി വി​നോ​ദ​യാ​ത്ര സെ​ഞ്ച്വ​റി​യി​ലേ​ക്ക്

Aswathi Kottiyoor
WordPress Image Lightbox