കോവിഡ് വാക്സിനേഷനുവേണ്ടി രജിസ്റ്റർ ചെയ്യുന്പോൾ സ്ലോട്ട് ലഭിക്കാത്തത് വാക്സിൻ ദൗർലഭ്യം മൂലമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
നിലവിൽ 3,68,840 ഡോസ് വാക്സിൻ മാത്രമാണ് കൈവശമുള്ളത്. കുറഞ്ഞ ഡോസ് വാക്സിൻ മാത്രം അവശേഷിക്കുന്പോൾ അടുത്ത ദിവസത്തേക്കു മാത്രമുള്ള സ്ലോട്ടുകളേ അനുവദിക്കാൻ സാധിക്കൂ. ഇതുകൊണ്ടാണ് രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്പോൾ സ്ലോട്ട് ലഭ്യമല്ലെന്നു കാണിക്കുന്നത്.
ഈ വിഷയം പരിഹരിക്കുന്നതിനാണ് 50 ലക്ഷം ഡോസ് ഒരുമിച്ച് അനുവദിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. കൂടുതൽ ഡോസ് വാക്സിൻ ലഭ്യമായാൽ കൂടുതൽ ദിവസത്തേക്ക് മുൻകൂട്ടി സ്ലോട്ടുകൾ അനുവദിക്കാൻ സാധിക്കും. കൂടുതൽ വാക്സിൻ അനുവദിച്ചു കിട്ടുന്നതു വരെ ഈ പ്രശ്നം നിലനിൽക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.