23 C
Iritty, IN
June 23, 2024
  • Home
  • Kerala
  • പോ​ലീ​സ് നി​യ​ന്ത്ര​ണങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രും
Kerala

പോ​ലീ​സ് നി​യ​ന്ത്ര​ണങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രും

കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെത്തുട​​​ർ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​പ്പാ​​​ക്കിവ​​​ന്ന പോ​​​ലീ​​​സ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും തു​​​ട​​​രാ​​​ൻ നി​​​ർ​​​ദേ​​​ശം. മാ​​​സ്ക് ധ​​​രി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്കെ​​​തി​​​രേയും കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ലം​​​ഘി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യും പി​​​ഴ ഈ​​​ടാ​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മം അ​​​നു​​​സ​​​രി​​​ച്ചും പോ​​​ലീ​​​സ് നി​​​യ​​​മം അ​​​നു​​​സ​​​രി​​​ച്ചും കേ​​​സെ​​​ടു​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചു. ശ​​​രി​​​യാ​​​യി മാ​​​സ്ക് ധ​​​രി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്കെ​​​തി​​​രേയും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ട്. ശ​​​നി​​​യാ​​​ഴ്ച മാ​​​ത്രം 65 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് പി​​​ഴ​​​യി​​​ന​​​ത്തി​​​ൽ പോ​​​ലീ​​​സ് ഈ​​​ടാ​​​ക്കി​​​യ​​​ത്.

എ​​​ന്നാ​​​ൽ, ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ പോ​​​ലീ​​​സ് ക​​​ള്ള​​​ക്കേ​​​സ് എ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. ചി​​​ല പോ​​​ലീ​​​സു​​​കാ​​​ർ ഇ​​​തി​​​നെ അ​​​വ​​​സ​​​ര​​​മാ​​​ക്കി എ​​​ടു​​​ത്തു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കുമേ​​​ൽ ക​​​ള്ള​​​ക്കേ​​​സു​​​ക​​​ൾ ചാ​​​ർ​​​ജ് ചെ​​​യ്യു​​​ന്നു​​​വെ​​​ന്നാ​​​ണ് പ​​​രാ​​​തി. നി​​​യ​​​മ ലം​​​ഘ​​​നം ന​​​ട​​​ത്താ​​​ത്ത യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു നേ​​​രേ ക​​​ള്ള​​​ക്കേ​​​സ് എ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യു​​​മു​​​ണ്ട്. നി​​​യ​​​ന്ത്ര​​​ണം ശ​​​ക്ത​​​മാ​​​ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ത്തെത്തുട​​​ർ​​​ന്ന് വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വി​​​ന്യ​​​സി​​​ക്കും. അ​​​തേ​​​സ​​​മ​​​യം, കോ​​​വി​​​ഡു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ വ്യാ​​​ജപ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നെ​​​തി​​​രേ പോ​​​ലീ​​​സ് രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

എ​​​ല്ലാ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ​​​യും ക്ര​​​മ​​​സ​​​മാ​​​ധാ​​​ന വി​​​ഭാ​​​ഗം എ​​​സ്ഐ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. ലോ​​​ക്ക​​​ൽ പോ​​​ലീ​​​സി​​​നെ കൂ​​​ടാ​​​തെ സ്പെ​​​ഷ​​​ൽ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽനി​​​ന്നു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും പ്ര​​​തി​​​രോ​​​ധ- നി​​​യ​​​ന്ത്ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്.

കോ​​​വി​​​ഡി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി അ​​​സ​​​ത്യ വി​​​വ​​​ര​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന 150- ഓ​​​ളം പേ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്. കോ​​​വി​​​ഡി​​​ന്‍റെ ര​​​ണ്ടാം വ്യാ​​​പ​​​ന കാ​​​ല​​​ത്തും സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ സ​​​മാ​​​ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്. ഇ​​​ത് നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​യി സൈ​​​ബ​​​ർ പ​​​ട്രോ​​​ളിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു. എ​​​ല്ലാ ജി​​​ല്ലാ ഹെ​​​ടെ​​​ക് സെ​​​ല്ലു​​​ക​​​ളി​​​ലും സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

Related posts

സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ടാക്‌സി ‘കേരള സവാരി’ കൊച്ചി, തൃശൂര്‍ നഗരങ്ങളിലേക്കും

Aswathi Kottiyoor

റഷ്യ ഉക്രയ്ൻ യുദ്ധം : പവന്‌ 38,000 കടന്നു

Aswathi Kottiyoor

ലഹരിക്കേസില്‍ മകനെ എക്‌സൈസ് പിടികൂടി; അമ്മ ആത്മഹത്യ ചെയ്തു.*

Aswathi Kottiyoor
WordPress Image Lightbox