26 C
Iritty, IN
July 6, 2024
  • Home
  • kannur
  • കൊവിഡ് വാക്‌സിനേഷന്‍ ഏപ്രിൽ 27 ചൊവ്വാഴ്‌ച 26 കേന്ദ്രങ്ങളില്‍
kannur

കൊവിഡ് വാക്‌സിനേഷന്‍ ഏപ്രിൽ 27 ചൊവ്വാഴ്‌ച 26 കേന്ദ്രങ്ങളില്‍

കണ്ണൂർ ജില്ലയില്‍ ഏപ്രില്‍ 27 ചൊവ്വാഴ്ച സര്‍ക്കാര്‍ മേഖലയിലെ 19 ആരോഗ്യ കേന്ദ്രങ്ങളിലും കണ്ണൂര്‍ ജൂബിലി ഹാളിലും കൊവിഡ് വാക്‌സിന്‍ നല്‍കും.

സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ രാവിലെ 11.30 ന് മാത്രമേ വാക്‌സിനേഷന്‍ ആരംഭിക്കുകയുള്ളൂ. എല്ലാവരും അവരവര്‍ക്ക് ലഭിച്ച സമയത്ത് മാത്രമേ അതത് കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളു. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് ആണ് നല്‍കുക.

സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ ആറ് സ്വകാര്യ ആശുപത്രികളും ഇന്ന് വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സൗജന്യമാണ്. ഈ കേന്ദ്രങ്ങളില്‍ 45 വയസിനു മുകളിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. കോവിന്‍ (www.cowin.gov.in) എന്ന വെബ്‌സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താണ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ രജിസ്‌ട്രേഷന്‍ ചെയ്ത് അപ്പോയിന്റ്‌മെന്റ് ചെയ്ത് അവരവര്‍ ബുക്കു ചെയ്ത സ്ഥാപനങ്ങളില്‍ മാത്രം പോകേണ്ടതാണ്.

ചൊവ്വാഴ്‌ച വാക്‌സിന്‍ കൊടുക്കുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍👇

തലശ്ശേരി സഹകരണാശുപത്രി, കണ്ണൂര്‍ ജിം കെയര്‍ ഹോസ്പിറ്റല്‍, കണ്ണൂര്‍ ട്രസ്റ്റ് ഐ ഹോസ്പിറ്റല്‍, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, പെരളശ്ശേരി എ കെ ജി ഹോസ്പിറ്റല്‍, തലശ്ശേരി മിഷന്‍ ഹോസ്പിറ്റല്‍.
വാക്‌സിനെടുക്കാനായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡും രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും കൈയ്യില്‍ കരുതണം. ആധാര്‍ ഇല്ലെങ്കില്‍ മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.

Related posts

സാ​ങ്കേ​തി​കവി​ദ്യ ടൂ​റി​സം മേ​ഖ​ല​യി​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും: മ​ന്ത്രി

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 334 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു: 277 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ……….

Aswathi Kottiyoor

മെയ് 22 മുതല്‍ 29 വരെ സംസ്ഥാനത്ത് മഴക്കാലപൂര്‍വ ശുചീകരണം

Aswathi Kottiyoor
WordPress Image Lightbox