25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • കോ​വി​ഡ്; നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് പോ​ലീ​സ്
kannur

കോ​വി​ഡ്; നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് പോ​ലീ​സ്

ക​ണ്ണൂ​ര്‍: കോ​വി​ഡ് 19 ന്‍റെ വ്യാ​പ​നം വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ വാ​ഹ​ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും രാ​ത്രി​കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന​യും ക​ര്‍​ശ​ന​മാ​ക്കി. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​ക​ൾ‌ പാ​ലി​ക്കാ​ത്ത ഷോ​പ്പു​ക​ൾ‌, സ്ഥാ​പ​ന​ങ്ങ​ൾ‌, മാ​ർ‌​ക്ക​റ്റു​ക​ൾ‌ എ​ന്നി​വ​യ്ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​നി​റ്റെ​സ​ർ, സാ​മൂ​ഹി​ക അ​ക​ലം എ​ന്നി​വ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി പോ​ലീ​സി​നെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് പ​രി​ധി​ക​ളി​ല്‍ 15 മു​ത​ല്‍ 21 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി 1949 മാ​സ്ക് കേ​സു​ക​ളും പി​ഴ​യാ​യി 9,74,500 രൂ​പ​യും 147 കേ​ര​ള എ​പ്പി​ഡ​മി​ക് ഡി​സീ​സ് ഓ​ര്‍​ഡി​ന​ന്‍​സ് കേ​സു​ക​ളും പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​യി തു​ട​രു​മെ​ന്ന് സി​റ്റി പോ​ലീ​സ് അ​റി​യി​ക്കു​ന്നു.ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കോ​വി​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ഉ​ള്ള ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ർ​ശ​ന​മാ​ക്കി. കാ​ട്ടു​മ​ച്ചാ​ൽ -മു​ണ്ട​യാ​ട്, വാ​ണി​വി​ലാ​സം -ക​റു​വ​ൻ വൈ​ദ്യ​ർ പീ​ടി​ക, എ​ട​ചൊ​വ്വ -കോ​ള​നി റോ​ഡ്, താ​ർ റോ​ഡ്, മ​യ്യാ​ല​പ്പീ​ടി​ക, എം​പി​സി താ​ണ, സ​മാ​ജം റോ​ഡ്, പാ​തി​രി​പ​റ​മ്പ, ചൊ​വ്വ, താ​ണ -എ​ബി​സി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റോ​ഡു​ക​ള്‍ ബാ​രി​ക്കേ​ഡ് വ​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി​യ​ത്. ക​ണ്ണൂ​ര്‍ ടൗ​ണ്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ വി​ഷ്ണു കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്രേ​ഡ് എ​സ് സു​രേ​ശ​ന്‍, വി​ജ​യ​മ​ണി, ഹാ​രി​സ് തു​ട​ങ്ങി​യ​വ​ര്‍ ആ​ണ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

Related posts

കണ്ണുർ ജില്ലയില്‍ ഇന്ന് 182 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു…………

Aswathi Kottiyoor

“ക​ണ്ണൂ​ർ ഫൈ​റ്റ്സ് കാ​ൻ​സ​ർ’: ലോ​ഗോ പ്ര​കാ​ശ​നം ഇന്ന്

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1180 പേര്‍ക്ക് കൂടി കൊവിഡ്: 1168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox