• Home
  • Iritty
  • ഇരിട്ടി താലൂക്ക് ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കാൻ തീരുമാനം …………
Iritty

ഇരിട്ടി താലൂക്ക് ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കാൻ തീരുമാനം …………

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനം. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളെല്ലാം രോഗികളെ ക്കൊണ്ട് നിറഞ്ഞതോടെയാണ് മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള കിടത്തി ചികിത്സ ആവശ്യമുള്ള കോവിഡ് രോഗികളെ ഇരിട്ടി താലൂക്ക് ആശു്പത്രിയിലേക്ക് മാറ്റാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇതിന് ആവശ്യമായ സൗകര്യങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. കോവിഡ് ആസ്പത്രിയായി മാറുന്നതോടെ ഇരിട്ടി താലൂക്ക് ആസ്പത്രിയില്‍ മറ്റ് രോഗുള്ളവര്‍ക്കുള്ള കിടത്തി ചികിത്സ ഉണ്ടാവില്ല. ഒപിയും ക്വാഷ്യാലിറ്റിയും നിലവില്‍ പ്രവര്‍ത്തിക്കുന്നത് പോലെ പ്രവര്‍ത്തിക്കും. മേഖലയിലുള്ളവര്‍ക്ക് പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഐപി സൗകര്യം പ്രയോജനപ്പെടുത്താം.
നേരത്തെ കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ഇരിട്ടിയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിന് സണ്ണി ജോസഫ് എം എല്‍ എയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതില്‍ അവശേഷിക്കുന്ന ഫണ്ടും മറ്റും ഉപയോഗപ്പെടുത്തിയാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. ആശുപത്രിയില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത മാതൃശിശു വാര്‍ഡ് മറ്റ് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള കേന്ദ്രമാക്കി മാറ്റണമെന്ന്‌ സണ്ണി ജോസഫ് എംഎല്‍എ യും മറ്റ് ആശുപത്രി മാനേജ്മെന്റ് അംഗങ്ങളും ആവശ്യപ്പെട്ടു. ലക്ഷ്യ സ്റ്റാന്റേഡ് പദ്ധതി പദ്ധതി പ്രകാരം നിര്‍മിച്ച കെട്ടിടം മറ്റ് ആവശ്യങ്ങള്‍ക്ക് വിട്ടു കിട്ടാനുള്ള പ്രയോഗിക ബുദ്ധിമുട്ട് ആശുപത്രി സൂപ്രണ്ട് ഡോ.പി.പി. രവീന്ദ്രന്‍ യോഗത്തെ അറിയിച്ചു. പൊതുജന താല്‍പര്യം മനസിലാക്കി നടപടിയുണ്ടാക്കണമെന്ന് എംഎല്‍എ യും ആവശ്യപ്പെട്ടു. ഇക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിക്കാന്‍ വികസനസമിതി യോഗം തീരുമാനിച്ചു.

താലൂക്ക് ആശുപത്രിയെ കോവിഡ് ആശുപ്ത്രിയാക്കി ഉണര്‍ത്തുന്നതിന് 35 ജീവനക്കരെകൂടി അധികമായി നിയമിക്കണ മെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കി. അഞ്ച് ഡോക്ടര്‍മാരേയും 14 സ്റ്റാഫ് നേഴ്‌സിനേയും എട്ട് ശുചീകണ തൊഴിലാളികളേയും ആറ് നേഴ്‌സിംങ്ങ് അസിസ്റ്റന്റിനേയും രണ്ട് സെക്യൂരിറ്റി ജീവനക്കരേയും നിയമിക്കണം. ഒരു ആബുലന്‍സും അനുവദിക്കണമെന്നും വികസന സമിതി യോഗം ആവശ്യപ്പെട്ടു.
കോവിഡ് രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ നഗരസഭയുമായി ചേര്‍ന്ന് നടപ്പിലാക്കും. ഇതിനുള്ള സാമ്പത്തിക സഹായം ഡിഎംഒയില്‍ നിന്നും അനുവദിച്ച് കിട്ടുന്നതിനും അപേക്ഷ നല്‍കും. യോഗത്തില്‍ സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗര സഭാ ചെയര്‍പേഴ്സണ്‍ കെ. ശ്രീലത, വൈസ്.ചെയര്‍മാന്‍ പി.പി ഉസ്മാന്‍ , ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ. സോയ, ആശുപത്രി സൂപ്രണ്ട് ഡോ.പി.പി. രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് നീതി ബിൽഡിംങ്ങ് മെറ്റീരിയൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

തില്ലങ്കേരിയിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിലുമായി യുവാവ് പിടിയിൽ

Aswathi Kottiyoor

കരിക്കോട്ടക്കരിയിൽ കേന്ദ്രസേനയെ അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox