28.2 C
Iritty, IN
November 30, 2023
  • Home
  • kannur
  • കൊവിഡ് വാക്‌സിനേഷന്‍ 29 കേന്ദ്രങ്ങളില്‍……..
kannur

കൊവിഡ് വാക്‌സിനേഷന്‍ 29 കേന്ദ്രങ്ങളില്‍……..

കണ്ണൂർ ജില്ലയില്‍ ഏപ്രില്‍ 22ന് സര്‍ക്കാര്‍ മേഖലയില്‍ 23 ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിന്‍ നല്‍കും

കൂടാതെ കണ്ണൂര്‍ ജൂബിലി മിഷന്‍ ഹാള്‍, പയ്യന്നൂര്‍ ബോയ്‌സ് സ്‌കൂള്‍ എന്നിവ കൊവിഡ് മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് ആണ് നല്‍കുക.

സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ നാല് സ്വകാര്യ ആശുപത്രികളും ഇന്ന് വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഈ വാക്‌സിനേഷന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം.
മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ 500-1000 പേര്‍ക്കുള്ള വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ 45 വയസിനു മുകളില്‍ ഉള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. കോവിന്‍ (www.cowin.gov.in) എന്ന വെബ്‌സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

*ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്*

*വാക്‌സിനേഷന്‍ കൊടുക്കുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍*👇

*പയ്യന്നൂര്‍ അനാമയ ഹോസ്പിറ്റല്‍, ശ്രീകണ്ഠപുരം രാജീവ് ഗാന്ധി സഹകരണാശുപത്രി, കണ്ണൂര്‍ ശ്രീചന്ദ് ഹോസ്പിറ്റല്‍, കണ്ണൂര്‍ ട്രസ്റ്റ് ഐ ഹോസ്പിറ്റല്‍.വാക്സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡോ, അംഗീകൃത ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ കരുതണം*

Related posts

ഈസ്റ്റർ, വിഷു പ്രമാണിച്ച് സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ ശനിയാഴ്‌ച മുതൽ വിതരണം ചെയ്യും…………

Aswathi Kottiyoor

ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍

Aswathi Kottiyoor

ചാലാട് വെസ്റ്റ് എൽ പി സ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox