ഇരിട്ടി : മാവോവാദി ഭീഷണി നേരിടുന്ന കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് പ്ലാറ്റൂൺ കേന്ദ്രസേനയെ അനുവദിച്ചു. ബി.എസ്.എഫിന്റെ 60 അംഗങ്ങളെയാണ് നിയമിച്ചത്. കേന്ദ്രസേനയുടെ നേതൃത്വത്തിൽ കരിക്കോട്ടക്കരി, അങ്ങാടിക്കടവ്, വാണിയപ്പാറ എന്നിവിടങ്ങളിൽ റൂട്ട് മാർച്ച് നടത്തി. എസ്.ഐ ബെന്നി മാത്യു, എ.എസ്.ഐ. ജോസ് പി. ജോസ് എന്നിവർ നേതൃത്വം നൽകി.