24.9 C
Iritty, IN
October 4, 2024
  • Home
  • kannur
  • തലശ്ശേരി ജനറൽ ആശുപത്രിയിൽ സബ് സ്പെഷാലിറ്റി ക്ലിനിക്കുകൾ ആരംഭിക്കും
kannur

തലശ്ശേരി ജനറൽ ആശുപത്രിയിൽ സബ് സ്പെഷാലിറ്റി ക്ലിനിക്കുകൾ ആരംഭിക്കും

തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ എട്ടു വിഭാഗങ്ങളിലായി സബ് സ്പെപെഷാലിറ്റി ക്ലിനിക്കുകൾ ആരംഭിക്കാൻ തിങ്കളാഴ്ച ചേർന്ന വികസന സമിതി യോഗത്തിൽ തീരുമാനം. മെഡിസിൻ-ഡയബറ്റിക് ക്ലിനിക്​, ഓർത്തോ, ഗൈനക് ഇൻഫർട്ടിലിറ്റി ക്ലിനിക്​, ഇ.എൻ.ടി ക്ലിനിക്​, പീഡിയാട്രിക് വെൽ ബേബി ക്ലിനിക്ക്, ഒഫ്ത്താൽമോളജി റെറ്റിന ക്ലിനിക്​, സ്കിൻ, കോസ്മറ്റിക്സ് ക്ലിനിക്, സർജറി യൂറോ മെയിൽ ഇൻഫർട്ടിലിറ്റി ക്ലിനിക്​ എന്നിവയാണ് ആരംഭിക്കുന്നത്. ആശുപത്രിയിലെത്തുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടുന്ന പ്രവണതയും ജീവനക്കാരുടെ നിരുത്തരവാദ പെരുമാറ്റവും യോഗത്തിൽ ചർച്ചാവിഷയമായി. ബന്ധപ്പെട്ടവരെ വിളിച്ചുകൂട്ടി വിഷയം പരിഹരിക്കാൻ ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. നിലവിൽ നഷ്​ടത്തിൽ പ്രവർത്തിക്കുന്ന കാൻറീൻ നടത്തിപ്പ് കാര്യക്ഷമമാക്കാൻ തിരുമാനിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആശുപത്രിയിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താനും ഡയാലിസിസ് കേന്ദ്രത്തി‍ൻെറ പ്രവർത്തനം കുറ്റമറ്റതാക്കാനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. എ.എൻ. ഷംസീർ എം.എൽ.എ, വിവിധ രാഷ്​ട്രീയ പാർട്ടി പ്രതിനിധികളായ എം.സി. പവിത്രൻ, എം.പി. അരവിന്ദാക്​ഷൻ, അഡ്വ. കെ.എ. ലത്തീഫ്, എം.പി. സുമേഷ്, പൊന്ന്യം കൃഷ്ണൻ, ഒ. രമേശൻ, പി. പ്രസന്നൻ, ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി, ആർ.എം.ഒ ഡോ. വി.എസ്. ജിതിൻ, നഗരസഭ സെക്രട്ടറി എം. സുരേശൻ എന്നിവർ സംബന്ധിച്ചു.

Related posts

ക​ണ്ണൂ​രി​ൽ ഒ​ൻ​പ​തു​വ​യ​സു​കാ​രി ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ

Aswathi Kottiyoor

നവകേരളം വൃത്തിയുള്ള കേരളം’ ക്യാമ്പയിൻ: ആദ്യഘട്ടം ജൂൺ അഞ്ചിന് മുമ്പ് പൂർത്തിയാക്കണം

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ ടർഫുകൾക്ക് നിയന്ത്രണം

Aswathi Kottiyoor
WordPress Image Lightbox