21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സംസ്ഥാനാത്ത് വാരാന്ത്യ ലോക്ഡൗണ്‍‍ വേണ്ട ; കോവിഡ് പരിശോധന വ്യാപകമായി വര്‍ധിപ്പിക്കും, ഉന്നതതല യോഗത്തില്‍ തീരുമാനം
Kerala

സംസ്ഥാനാത്ത് വാരാന്ത്യ ലോക്ഡൗണ്‍‍ വേണ്ട ; കോവിഡ് പരിശോധന വ്യാപകമായി വര്‍ധിപ്പിക്കും, ഉന്നതതല യോഗത്തില്‍ തീരുമാനം

സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ വേണ്ടെന്ന് ഉന്നതതല യോഗത്തില്‍ തീരുമാനം. കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് നിലവില്‍ ലോക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമല്ലെന്നാണ് ഉന്നതതല യോഗത്തിന്റെ വിലയിരുത്തല്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ എല്ലാ വീടുകളിലും പരിശോധന നടത്തും. ജില്ലാ ശരാശരിയെക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന.

കോവിഡ് പരിശോധന വര്‍ധിപ്പിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു മൂന്നു ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. കോവിഡ് രണ്ടാം തരംഗത്തിലെ വൈറസ് ജനതികമാറ്റം പഠിക്കാന്‍ ജീനോം പഠനം നടത്താന്‍ തീരുമാനമായി. ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ തൃപ്തികരമാണെന്നു യോഗം വിലയിരുത്തി.

അതേസമയം ഇന്ന് മുതല്‍ കര്‍ഫ്യു നിലവില്‍ വരുന്ന സാഹചര്യത്തില്‍ പരിശോധന ശക്തമാക്കാന്‍ പോലീസിനും യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രി ഒമ്ബത് മുതല്‍ രാവിലെ അഞ്ച് മണി വരെയാണ് കര്‍ഫ്യു ആളുകള്‍ അനാവശ്യമായി റോഡില്‍ ഇറങ്ങുന്നത് തടയുകയാണ് ലക്ഷ്യം. സംസ്ഥാന വ്യാപകമായി പരിശോധന നടത്തി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് മൂന്ന് ശതമാനത്തിലേക്കെത്തിക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

Related posts

കൈത്തറി മേഖലയുടെ സമഗ്ര പുരോഗതിക്കു കർമപദ്ധതി നടപ്പാക്കും: മന്ത്രി പി. രാജീവ്

Aswathi Kottiyoor

പ്ലസ് വണ്ണില്‍ ഇംപ്രൂവ്‌മെന്റിന് അവസരം; ഉത്തരവിറക്കി

Aswathi Kottiyoor

കോവിഡ്​ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു; ഒരാഴ്ച കർശന നിയന്ത്രണവും ട്രിപ്പിൾ ലോക്​ഡൗണും

Aswathi Kottiyoor
WordPress Image Lightbox