21.6 C
Iritty, IN
November 22, 2024
  • Home
  • Newdelhi
  • കോവിഡ് വ്യാപനം; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ ഐസിഎസ്ഇയും പത്താംക്ലാസ് പരീക്ഷ റദ്ദാക്കി….
Newdelhi

കോവിഡ് വ്യാപനം; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ ഐസിഎസ്ഇയും പത്താംക്ലാസ് പരീക്ഷ റദ്ദാക്കി….

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി ബോർഡ് അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ മെയ് 5-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ 8-നും ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാതാപിതാക്കളുടെയും വിദ്യാർഥികളുടെയും അഭ്യർത്ഥന പരിഗണിച്ച് 10,12 പരീക്ഷകൾ മാറ്റി വെച്ചിരുന്നു. ഇതിനുപിന്നാലെയാണ് പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ ബോർഡ് അറിയിച്ചത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ പിന്നീട് നടത്തും. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നേരത്തെ റദ്ദാക്കിയിരുന്നു.

Related posts

ഡ്രൈവിങ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ് നേടാം; വരുന്നു, അക്രഡിറ്റഡ് ട്രെയിനിങ് സെന്റർ….

Aswathi Kottiyoor

ഒടുവിൽ ആശങ്കകൾ നീങ്ങുന്നു; റുഷ്ദി ജീവിതത്തിലേക്ക് തിരിച്ചുവരികയാണെന്ന് മുന്‍ ഭാര്യ പദ്മ ലക്ഷ്മി.

Aswathi Kottiyoor

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യും: പ്രധാനമന്ത്രി…

Aswathi Kottiyoor
WordPress Image Lightbox