കണ്ണൂർ: ആശുപത്രികളില്‍ രോഗികളുടെ തിരക്ക് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇ-സഞ്ജീവനി വഴി ചികിത്സ തേടാം. കോവിഡ്-19 വാക്സിനേഷനുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഇ-സഞ്ജീവനി ടെലിമെഡിസിന്‍ ഒപിഡി വഴി മറുപടി ലഭിക്കും. ആശുപത്രിയില്‍ നേരിട്ട് പോകാതെ ഓണ്‍ലൈന്‍ വഴി ജനങ്ങള്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇ-സഞ്ജീവനിയിലൂടെ സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങള്‍ ഉള്‍പ്പെടെ 33 തരം ഒപിഡി സേവനങ്ങള്‍ ലഭ്യമാണ്.
ജനറല്‍ ഒപി (രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ), ശിശു-നവജാത ശിശു വിഭാഗം (തിങ്കള്‍ -ശനി, രാവിലെ 10 മുതൽ ഉച്ച ഒന്നു വരെ), മാനസികാരോഗ്യ വിഭാഗം (തിങ്കള്‍ -വെള്ളി, രാവിലെ ഒൻപത് മുതൽ ഉച്ച ഒന്നു വരെ), കോവിഡാനന്തര ചികിത്സയ്ക്കുള്ള പോസ്റ്റ് കൊവിഡ് ഒപി (എല്ലാദിവസവും രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചു വരെ), കുഞ്ഞുങ്ങളിലെ വൈകല്യങ്ങളുമായി ബന്ധപ്പെട്ട ചികിത്സയ്ക്കുള്ള ഡിഇഐസി ഒപി (തിങ്കള്‍ -വെള്ളി, രാവിലെ 10 മുതൽ -വൈകുന്നേരം നാല് വരെ ) കൗമാര ക്ലിനിക്ക് (തിങ്കള്‍ -വെള്ളി, രാവിലെ 10മുതൽ -വൈകുന്നേരം നാല് വരെ).സ്പെഷാലിറ്റി ഒ പികള്‍ : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സ് തിരുവനന്തപുരം- എന്‍സിഡി ഒ പി (ചൊവ്വ,വ്യാഴം, ഉച്ച രണ്ട് മുതൽ -വൈകുന്നരം നാല് വരെ). ഇംഹാന്‍സ് കോഴിക്കോട്- കുട്ടികള്‍ക്കും (ചൊവ്വ) മുതിര്‍ന്നവര്‍ക്കുമുള്ള (ബുധന്‍ ) പ്രത്യേക മാനസികാരോഗ്യ ക്ലിനിക്ക് (രാവിലെ 10മുതൽ ഉച്ച 12 വരെ).
മലപ്പുറം ജില്ലയിലെ വിദഗ്ധര്‍ നേതൃത്വം നല്കുന്ന മാനസികാരോഗ്യ ക്ലിനിക്കുകള്‍ (ചൊവ്വ, വ്യാഴം രാവിലെ ഒൻപത് മുതൽ ഉച്ച ഒന്ന് വരെ), ഡെര്‍മറ്റോളജി ഒപി (വ്യാഴം രാവിലെ ഒൻപത് മുതൽ ഉച്ച ഒന്ന് വരെ).
മലബാര്‍ കാന്‍സര്‍ സെന്റര്‍ തലശേരി ഹെഡ്-നെക്ക് കാന്‍സര്‍ വിഭാഗം (ചൊവ്വ, വെള്ളി), സര്‍ജിക്കല്‍ ഓങ്കോളജി (തിങ്കള്‍ , വ്യാഴം), മെഡിക്കല്‍ ഓങ്കോളജി (ബുധന്‍ , വെള്ളി), രക്താര്‍ബുദ സംബന്ധമായ ഹെമറ്റോളജി ക്ലിനിക്കുകള്‍ (ചൊവ്വ, വ്യാഴം), സ്തനാര്‍ബുദ/ഗൈനക്കോളജിക്കല്‍ കാന്‍സര്‍ ക്ലിനിക്കുകള്‍ (തിങ്കള്‍ , ബുധന്‍), ശ്വാസകോശ സംബന്ധമായ ക്ലിനിക്ക് (വെള്ളി), കുട്ടികളിലെ കാന്‍സര്‍ ചികിത്സാ ക്ലിനിക്ക് (ബുധന്‍ ), റേഡിയേഷന് ക്ലിനിക്ക് (തിങ്കള്‍ , വ്യാഴം), പുനരധിവാസ ക്ലിനിക്കുകളും നേത്രരോഗ ചികിത്സാ വിഭാഗവും (വെള്ളി), സാന്ത്വന പരിചരണ ചികിത്സാ ക്ലിനിക്കുകള്‍ (ചൊവ്വ, വെള്ളി) എന്നിവ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ നാലു വരെയും കൊച്ചിന് കാന്‍സര്‍ സെന്റര്‍- ഹെഡ്, നെക്ക് വിഭാഗം (ബുധന്‍ , വെള്ളി), മെഡിക്കല്‍ ഓങ്കോളജി (തിങ്കള്‍ , ചൊവ്വ), ഗര്‍ഭാശയ കാന്‍സര്‍ ക്ലിനിക്ക് (വ്യാഴം), റേഡിയേഷന് ക്ലിനിക്ക് (വ്യാഴം, വെള്ളി) എന്നിവ രാവിലെ ഒൻപത് മുതല്‍ ഉച്ച 12 വരെയും റീജണല്‍ കാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം- സംശയനിവാരണവും നിര്‍ദേശങ്ങളും വിഭാഗം (ചൊവ്വ, വെള്ളി ഉച്ച രണ്ട് മുതൽ മൂന്ന് വരെ), ഡിഇഎഫ് ക്ലിനിക്കുകള്‍ (ചൊവ്വാഴ്ചകളില്‍ യഥാക്രമം ഉച്ചകഴിഞ്ഞ് 2.30-3.30, 2-2.45, 3.30-4.15), സി, ബി, എ ക്ലിനിക്കുകള്‍ (വെള്ളിയാഴ്ചകളില്‍ യഥാക്രമം ഉച്ചയ്ക്ക് 2-2.45, 2.45-3.30, 3.30-4.14) കോഴിക്കോട് ജില്ലയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ത്വക് രോഗവിഭാഗം (തിങ്കള്‍ , ചൊവ്വ, വ്യാഴം രാവിലെ ഒൻപത് മുതൽ ഉച്ച ഒന്ന് വരെ. ശിശുരോഗ വിഭാഗം (ബുധന്‍ -ശനി രാവിലെ ഒൻപത് മുതൽ ഒന്നു വരെ), ഒബ്സ്റ്റട്രിക്സ്, ഗൈനക്കോളജി (വെള്ളി ഉച്ചയ്ക്ക് രണ്ടു മുതൽ വൈകുന്നേരം നാലു വരെ ), മാനസികാരോഗ്യ ക്ലിനിക്കുകള്‍ (ചൊവ്വ, വ്യാഴം ഉച്ച രണ്ടു മുതൽ -നാല് വരെ ), ഹൃദ്രോഗ ചികിത്സാ വിഭാഗം (വെള്ളി രാവിലെ ഒൻപത് മുതൽ ഉച്ച ഒന്ന് വരെ), ജനറല്‍ മെഡിസിന് (ചൊവ്വ, വ്യാഴം, ശനി ഒൻപത് മുതൽ ഒന്ന് വരെ) എന്നിവയും പ്രവര്‍ത്തിക്കും.
esanjeevani ആപ്ലിക്കേഷന്‍ വഴിയും വെബ്സൈറ്റ് വഴിയും ടെലി മെഡിസിന് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.