• Home
  • Kerala
  • അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
Kerala

അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി

മാനന്തവാടി: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നീ​ല​ഗി​രി ജി​ല്ലാ അ​തി​ർ​ത്തി​യി​ലെ ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. പോ​ലീ​സ്-​ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. ക​ക്ക​ന​ഹ​ള്ള, പാ​ട്ട​വ​യ​ൽ, താ​ളൂ​ർ, ചോ​ലാ​ടി, നാ​ടു​കാ​ണി, ന​ന്പ്യാ​ർ​കു​ന്ന്, ക​ക്കു​ണ്ടി, പൂ​ള​ക്കു​ണ്ട്, കു​ഞ്ച​പ്പ​ന തു​ട​ങ്ങി 16 ചെ​ക്ക്പോ​സ്റ്റു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന. നീ​ല​ഗി​രി​യി​ൽ പ്ര​വേ​ശ​ന​ത്തി​ന് സ​ഞ്ചാ​രി​ക​ൾ​ക്ക​ട​ക്കം ഇ-​പാ​സ് നി​ർ​ബ​ന്ധ​മാ​ക്കി​ട്ടു​ണ്ട്. ഊ​ട്ടി​യി​ൽ ന​ഗ​ര​സ​ഭാ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മു​ഖാ​വ​ര​ണം ധ​രി​ക്കാ​തെ​യും ശ​രി​യാ​യി അ​ണി​യാ​തെ​യും പൊ​തുസ്ഥല​​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ​വ​രി​ൽ​നി​ന്ന് 10,200 രൂ​പ പി​ഴ ഈ​ടാ​ക്കി. മ​ഞ്ചൂ​ർ ടൗ​ണി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മു​ഖാ​വ​ര​ണം ധ​രി​ക്കാ​ത്ത​വ​ർ​ക്ക് 200 രൂ​പ വീ​തം പി​ഴ ചു​മ​ത്തി.
നീ​ല​ഗി​രി​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​ബാ​ലു​സ്വാ​മി അ​ഭ്യ​ർ​ഥി​ച്ചു.

Related posts

കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഇനി ഗൂഗിള്‍ വഴിയും കണ്ടെത്താം.

Aswathi Kottiyoor

കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യാപകക്ഷാമം ; കേന്ദ്രീകൃത റിക്രൂട്ട്‌മെന്റ്‌ രീതി കേരളം അടക്കമുള്ള തെക്കൻ സംസ്ഥാനങ്ങൾക്ക്‌ വിന

Aswathi Kottiyoor

വിരമിക്കല്‍ പ്രായം 60 ആക്കണം; സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാര്‍ സുപ്രീംകോടതിയില്‍.

Aswathi Kottiyoor
WordPress Image Lightbox