23.6 C
Iritty, IN
July 15, 2024
  • Home
  • Uncategorized
  • ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു
Uncategorized

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

കബനിഗിരി: ജൂൺ 26- ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കബനിഗിരി സെന്റ് മേരിസ് യു പി സ്കൂളിൽ വിവിധങ്ങളായ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ജെയ്മോൾ തോമസിന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ അസംബ്ലിയിൽ മാസ്റ്റർ ഡിയോൺ ബിജു സന്ദേശം നൽകി. പേരാവൂർ എക്സൈസ് വകുപ്പിൽ നിന്ന് സമാഹരിച്ച ലഹരിവിരുദ്ധ സന്ദേശം അടങ്ങിയ കൈ പുസ്തകങ്ങൾ, ബുക്ക്‌ലെറ്റ് ,സ്റ്റിക്കർ എന്നിവ അധ്യാപിക റീന സെബാസ്റ്റ്യൻ HM നു കൈമാറി. ഇവ സ്കൂളിലും സമീപപ്രദേശങ്ങളിലും വിതരണംചെയ്തു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് റാലി, മനുഷ്യ ചങ്ങല, ഫ്ലാഷ്മോബ്, വിവിധ മത്സരങ്ങൾ എന്നിവ നടത്തപ്പെട്ടു. ലഹരിവിരുദ്ധ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് ലൈസ മാത്യു, ജെൻസി ജോർജ് , വാഹിദ കെ, ശലഭ ലൂയിസ് ,ലിജു ജോസ് എന്നിവർ നേതൃത്വം നൽകി .

Related posts

കോളജ് വിദ്യാർഥിനി ഹണിട്രാപ്പിൽ കുരുക്കി, വിഡിയോ പുറത്ത്; 72കാരൻ ജീവനൊടുക്കി

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

Aswathi Kottiyoor

തിരുവനന്തപുരത്ത് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox