• Home
  • kannur
  • കോ​വി​ഡ്: നാടെങ്ങും പ്രതിരോധവല‍യം
kannur

കോ​വി​ഡ്: നാടെങ്ങും പ്രതിരോധവല‍യം

ക​ണ്ണൂ​ർ: കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കാൻ കോർപറേഷൻ യോഗത്തിൽ തീരുമാനം.കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് 6.95 ശ​ത​മാ​ന​മാ​ണ്. 100 പേ​രെ പ​രി​ശോ​ധി​ച്ചാ​ൽ അ​തി​ൽ ഏ​ഴ് പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. പ​രി​സ​ര​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ട്. മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​ക്ക് കോ​ർ​പ​റേ​ഷ​ൻ രൂ​പം ന​ൽ​കി. മേ​യ​ർ ചെ​യ​ർ​മാ​നും ഡെ​പ്യൂ​ട്ടി മേ​യ​ർ അ​ധ്യ​ക്ഷ​നു​മാ​യക​മ്മ​റ്റി​യി​ൽ എം​പി,എം​എ​ൽ​എ​മാ​ർ അ​ല്ലെ​ങ്കി​ൽ ഇ​വ​രു​ടെ പ്ര​തി​നി​ധി,കൗ​ൺ​സി​ല​ർ​മാ​ർ,കു​ടും​ബ​ശ്രീ​പ്ര​വ​ർ​ത്ത​ക​ർ,ആ​ശാ​വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തും.
മ​ട്ട​ന്നൂ​രി​ൽ കടകൾ
രാ​ത്രി എ​ട്ടു വ​രെ
മ​ട്ട​ന്നൂ​ർ: കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ മു​ത​ൽ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വൃ​ത്തി സ​മ​യം രാ​ത്രി എ​ട്ടു വ​രെ​യാ​ക്കി. ന​ഗ​ര​സ​ഭാ കോ​വി​ഡ് ജാ​ഗ്ര​താ​സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഹോ​ട്ട​ലു​ക​ളി​ൽ രാ​ത്രി എ​ട്ടു​വ​രെ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും ഒ​ൻ​പ​തു​വ​രെ പാ​ഴ്സ​ൽ ന​ൽ​കു​ക​യും ചെ​യ്യാം. പൊ​തു​പ​രി​പാ​ടി​ക​ൾ വാ​ർ​ഡ് ജാ​ഗ്ര​താ സ​മി​തി മു​ഖേ​ന​യോ കൗ​ൺ​സി​ല​ർ​മാ​ർ വ​ഴി​യോ ന​ഗ​ര​സ​ഭ​യെ​യും പോ​ലീ​സി​നെ​യും അ​റി​യി​ക്ക​ണം.
മ​ട്ട​ന്നൂ​ർ ഗ​വ.​യു​പി സ്കൂ​ളി​ൽ എ​ല്ലാ ദി​വ​സ​വും കോ​വി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തും. ‌ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ ര​ണ്ടു വ​രെ ഉ​രു​വ​ച്ചാ​ൽ ഗ​വ. എ​ൽ​പി സ്കൂ​ളി​ലും 19ന് ​പ​രി​യാ​രം യു​പി സ്കൂ​ളി​ലും 20ന് ​മ​രു​താ​യി എ​ൽ​പി സ്കൂ​ളി​ലും ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​നാ ക്യാ​മ്പു​ക​ൾ ന​ട​ത്തും. ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​താ വേ​ണു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ പി. ​പു​രു​ഷോ​ത്ത​മ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വി.​പി.​ഇ​സ്മാ​യി​ൽ, എ.​കെ.​സു​രേ​ഷ് കു​മാ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സു​ഷ്മ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി.​ടി.​സു​രേ​ന്ദ്ര​ൻ, രാ​ഗേ​ഷ് പാ​ലേ​രി വീ​ട്ടി​ൽ, സെ​ക്ര​ട്ട​റി എ​സ്.​വി​നോ​ദ് കു​മാ​ർ, പോ​ലീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
അ​യ്യ​ൻ​കു​ന്നിൽ ക​ട​ക​ൾ
രാ​ത്രി 7.30 വ​രെ
അ​ങ്ങാ​ടി​ക്ക​ട​വ്: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം ക​ർ​ശ​ന​മാ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സേ​ഫ്റ്റി ക​മ്മ​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. വാ​ർ​ഡു​ത​ല റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കും. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​ന്ന് മു​ത​ൽ രാ​ത്രി 7.30 ന് ​അ​ട​ക്ക​ണം.
അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് സി​എ​ഫ്‌​എ​ൽ​ടി​സി ക​ണ്ടെ​ത്തും. ആ​രാ​ധാ​നാ​ല​യ​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ പ്ര​കാ​രം മാ​ത്രം ച​ട​ങ്ങു​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ന് നി​ർ​ദേ​ശം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.
പൊ​തു​പ​രി​പാ​ടി​ക​ൾ, ആ​ഘോ​ഷ​ങ്ങ​ൾ, വി​വാ​ഹ​ങ്ങ​ൾ എ​ന്നി​വ പ​ഞ്ചാ​യ​ത്തു​മാ​യും പോ​ലീ​സ് അ​ധി​കാ​രി​ക​ളു​മാ​യും അ​നു​മ​തി വാ​ങ്ങി മാ​ത്രം ന​ട​ത്തു​ന്ന​തി​ന് നി​ർ​ദേ​ശം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.

Related posts

കണ്ണൂര്‍ ജില്ലയില്‍ 1814 പേര്‍ക്ക് കൂടി കോവിഡ്; ശരാശരി ടിപിആര്‍ 30.7%

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1789 പേര്‍ക്ക് കൂടി കൊവിഡ് : 1714 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ……….

Aswathi Kottiyoor

ഡെ​ങ്കി​പ്പ​നി​ക്കെതിരേ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: ഡി​എം​ഒ

Aswathi Kottiyoor
WordPress Image Lightbox