21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വി​വാ​ഹവും “ജാ​ഗ്ര​ത’​യി​ലാ​ക്ക​ണം; അതിഥികൾക്ക് പ്ര​വേ​ശ​നം ക്യു​ആ​ർ കോ​ഡി​ലൂ​ടെ മാ​ത്രം
Kerala

വി​വാ​ഹവും “ജാ​ഗ്ര​ത’​യി​ലാ​ക്ക​ണം; അതിഥികൾക്ക് പ്ര​വേ​ശ​നം ക്യു​ആ​ർ കോ​ഡി​ലൂ​ടെ മാ​ത്രം

വി​വാ​ഹം അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ൾ ന​ട​ത്ത​ണ​മെ​ങ്കി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് 19 ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ല​ഭി​ക്കു​ന്ന ക്യു​ആ​ർ കോ​ഡ് പ്രി​ന്‍റെ​ടു​ത്ത് പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ പ​തി​ക്ക​ണം.

അ​തി​ഥി​ക​ൾ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ ക്യു​ആ​ർ കോ​ഡി​നു നേ​രെ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചു സ്കാ​ൻ ചെ​യ്യ​ണം. ഇ​തോ​ടെ അ​തി​ഥി​ക​ളു​ടെ ഫോ​ണ്‍ ന​ന്പ​രും പേ​രും വി​വാ​ഹ വി​രു​ന്നി​നു വ​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കും. ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യാ​ത്ത അ​തി​ഥി​ക​ളെ പ​രി​പാ​ടി​യി​ലേ​ക്കു പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നാ​ണു ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ല​പാ​ട്.

കോ​വി​ഡ് വ്യാ​പ​നം ക്ര​മാ​തീ​ത​മാ​യ​തോ​ടെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഈ ​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വി​വാ​ഹം പോ​ലീ​സി​ൽ അ​റി​യി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചീ​ഫ് സെ​ക്ര​ട്ട​റി നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​നി​ർ​ദേ​ശം പു​തു​ക്കി​യി​രി​ക്കു​ക​യാ​ണ്. വി​വാ​ഹ​ത്തി​നു മാ​ത്ര​മ​ല്ല, മ​റ്റു പൊ​തു പ​രി​പാ​ടി​ക​ളി​ലേ​ക്കു വ​രു​ന്ന​വ​ർ​ക്കും ഈ ​നി​ർ​ദേ​ശം ബാ​ധ​ക​മാ​ക്കാ​നും നീ​ക്ക​മു​ണ്ട്.

വി​വാ​ഹം അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​വ​ർ കോ​വി​ഡ് 19 ജാ​ഗ്ര​ത എ​ന്ന വെ​ബ്സൈ​റ്റി​ൽ ഇ​വ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണം. സ്ഥ​ല​വും തീ​യ​തി​യും സ​മ​യ​വും രേ​ഖ​പ്പെ​ടു​ത്ത​ണം. തു​ട​ർ​ന്നാ​ണു ക്യു​ആ​ർ കോ​ഡ് അ​നു​വ​ദി​ച്ചു​കി​ട്ടു​ക.

ഇ​തി​ന്‍റെ പ്രി​ന്‍റ് എ​ടു​ത്താ​ണ് ച​ട​ങ്ങു ന​ട​ക്കു​ന്ന സ്ഥ​ല​ത്തെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ പ​തി​ക്കേ​ണ്ട​ത്. എ​ല്ലാ അ​തി​ഥി​ക​ളും ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യ​ണ​മെ​ന്ന് എ​ഴു​തി​യ ബോ​ർ​ഡും സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണു പു​തി​യ നി​ർ​ദേ​ശം.

Related posts

ഭൂകമ്പത്തിൽ മരണം 11,500 കടന്നു ; ഇന്ത്യക്കാരനെ കാണാതായി ; 10 പേര്‍ കുടുങ്ങി

Aswathi Kottiyoor

20 ദിവസത്തിനുള്ളില്‍ കേരളത്തില്‍ 4.6 ലക്ഷം കേസുകള്‍ വരെയുണ്ടാകാം; ആശങ്കയുമായി കേന്ദ്രസംഘം.

Aswathi Kottiyoor

സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ബുധനാഴ്ച 1.39 ലക്ഷം വോട്ടർമാർ, 102 സ്ഥാനാർത്ഥികൾ, 190 പോളിംഗ് ബൂത്തുകൾ

Aswathi Kottiyoor
WordPress Image Lightbox