കൊച്ചി: ആലപ്പുഴ വള്ളികുന്നത്ത് 15 വയസ്സുകാരൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സജയ് ജിത്ത് ഇന്ന് രാവിലെ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ആർഎസ്എസ് പ്രവർത്തകനായ സജയ് ജിത്ത് എറണാകുളത്തുനിന്നും പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സജയ് ജിത്തിനെ വള്ളികുന്നം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകും.
അഭിമന്യുവിന്റെ സഹോദരനും ഡിവൈഎഫ്ഐ പ്രവർത്തകനുമായ അനന്തുവിനെ തിരക്കിയെത്തിയ സജയ് ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു.