28.2 C
Iritty, IN
November 30, 2023
  • Home
  • Kerala
  • വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് ബാധിച്ചു; ശക്തമായ മുന്‍കരുതല്‍ വേണമെന്ന് വിദഗ്‌ദ്ധര്‍
Kerala

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് ബാധിച്ചു; ശക്തമായ മുന്‍കരുതല്‍ വേണമെന്ന് വിദഗ്‌ദ്ധര്‍

രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷവും നിരവധി പേര്‍ക്ക് കോവിഡ് ബാധിച്ചതോടെയാണ് വാക്സിനുകളുടെ പ്രതിരോധ ശേഷിയില്‍ ആശങ്ക ഉയര്‍ന്നത്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷവും രോഗ ബാധിതരായവരുടെ എണ്ണത്തില്‍ എറണാകുളമാണ് മുന്‍പിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ 60 പേര്‍ക്കാണ് ഇത്തരത്തില്‍ കോവിഡ് ബാധിച്ചത്. രണ്ടാം ഘട്ട വാക്സിനെടുത്തെങ്കിലും കരുതല്‍ തുടരണമെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

സംസ്ഥാനത്ത് ലഭ്യമായ എല്ലാ വാക്സിനുകള്‍ സ്വീകരിച്ചവരിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരാണ് പത്തനംതിട്ടയില്‍ രോ​ഗം ബാധിച്ച 44 പേരും. രണ്ട് ഡോസ് വീതം സ്വീകരിച്ച്‌ കഴിഞ്ഞ് രോഗം ബാധിച്ചവരില്‍ ഏറെയും ആരോ​ഗ്യപ്രവര്‍ത്തകരാണ്.

ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ ഉണ്ടായിരിക്കുകയും, സാമൂഹിക ആകലം ഉള്‍പ്പെടയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയുമാണ് പോംവഴിയെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

Related posts

സർക്കാരിന്റെ ഓണക്കിറ്റിലും കയ്യിട്ടുവാരൽ; 500 രൂപയുടെ കിറ്റിലുള്ളത് 293 രൂപയുടെ സാധനങ്ങൾ; മലപ്പുറത്ത് ശക്തമായ പ്രതിഷേധത്തെ തുടർന്ന് കിറ്റ് വിതരണം നിർത്തിവെച്ചു

Aswathi Kottiyoor

കണ്ണൂരില്‍ മത്സ്യ സംസ്‌കരണ യൂണിറ്റിനെതിരായ ജനകീയ സമരപ്പന്തല്‍ അജ്ഞാതര്‍ തീയിട്ടു

Aswathi Kottiyoor

കേ​ര​ള​ത്തി​ൽ ഓ​ണ​ത്തി​ന് ശേ​ഷം കോ​വി​ഡ് കൂ​ടി​യെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor
WordPress Image Lightbox