24.5 C
Iritty, IN
June 30, 2024
  • Home
  • kannur
  • ജി​ല്ല​യി​ലെ 49 ശ​ത​മാ​നം കു​ട്ടി​ക​ളും ദ​ന്ത​ക്ഷ​യം ബാ​ധി​ച്ച​വ​രാ​ണെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ട്
kannur

ജി​ല്ല​യി​ലെ 49 ശ​ത​മാ​നം കു​ട്ടി​ക​ളും ദ​ന്ത​ക്ഷ​യം ബാ​ധി​ച്ച​വ​രാ​ണെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ട്

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ 49 ശ​ത​മാ​നം കു​ട്ടി​ക​ളും ദ​ന്ത​ക്ഷ​യം ബാ​ധി​ച്ച​വ​രാ​ണെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ട്. അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ ക​ണ്ണൂ​ർ ഡെ​ന്‍റ​ൽ കോ​ള​ജ് പീ​ഡി​യാ​ട്രി​ക് ഡെ​ന്‍റി​സ്ട്രി വ​കു​പ്പ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. 6-15 വ​യ​സി​നി​ട​യി​ലു​ള്ള 1947 സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ 2019 ഓ​ഗ​സ്റ്റ് മു​ത​ൽ 2019 ഡി​സം​ബ​ർ വ​രെ പ​രി​ശോ​ധി​ക്കു​ക​യും ഫ​ല​ങ്ങ​ൾ ഇ​ന്ത്യ​ൻ ജേ​ർ​ണ​ൽ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് ഡെ​ന്‍റി​സ്ട്രി​യു​ടെ 2021 പു​തി​യ ല​ക്ക​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു.
ജോ​ലി​ചെ​യ്യു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ കു​ട്ടി​ക​ളി​ലും ദി​വ​സ​ത്തി​ൽ ഒ​ന്നി​ല​ധി​കം ത​വ​ണ മ​ധു​രം കൂ​ടു​ത​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന കു​ട്ടി​ക​ളി​ലും ദ​ന്ത​ക്ഷ​യം കൂ​ടു​ത​ലാ​യി കാ​ണു​ന്നു​വെ​ന്നും പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു. എ​ട്ടു​വ​ർ​ഷം മു​മ്പ​ത്തെ പ​ഠ​ന​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ രോ​ഗ​ത്തി​ൽ കു​റ​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
പ​തി​വാ​യി പ​ഞ്ച​സാ​ര അ​ട​ങ്ങി​യ ഭ​ക്ഷ​ണ​രീ​തി​ക​ൾ, ഫാ​സ്റ്റ് ഫു​ഡു​ക​ൾ, പ​ഞ്ച​സാ​ര പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ കു​റ​യ്ക്കു​ന്ന​തും ശ​രി​യാ​യ വാ​യ് ശു​ചീ​ക​ര​ണ ശീ​ല​വും കു​ട്ടി​ക​ളി​ലെ ദ​ന്ത​ക്ഷ​യം കു​റ​യ്ക്കു​മെ​ന്ന് പീ​ഡി​യാ​ട്രി​ക് ഡെ​ന്‍റി​സ്ട്രി വ​കു​പ്പ് മേ​ധാ​വി പ്ര​ഫ. സി.​പി. ഫൈ​സ​ൽ പ​റ​ഞ്ഞു. ഡോ. ​കെ. നി​ത്യ, പ്ര​ഫ. സി.​പി. ഫൈ​സ​ൽ, പ്ര​ഫ. ടി.​പി. ച​ന്ദ്രു, പ്ര​ഫ. സോ​ണി കോ​ട്ടാ​യി, ഡോ. ​ഷ​ബ്നം ഇ​സ്മാ​യി​ൽ, ഡോ. ​ടി.​പി. അ​പ​ർ​ണ തു​ട​ങ്ങി​യ​വ​രും ഡെ​ന്‍റ​ൽ വി​ദ്യാ​ർ​ഥി​ക​ളും പഠന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

കണ്ണുർ ജില്ലയില്‍ 284 പേര്‍ക്ക് കൂടി കൊവിഡ്; 259 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………

Aswathi Kottiyoor

ഇ​ന്ന് ര​ക്ത​ദാ​താ​ദി​നം: ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

Aswathi Kottiyoor

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ മ​ഴ​വെ​ള്ള പ്രശ്നം: ഡ്രെയ്നേ​ജ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു .

Aswathi Kottiyoor
WordPress Image Lightbox