29.9 C
Iritty, IN
November 22, 2024
  • Home
  • kannur
  • കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത: ആ​ശു​പ​ത്രി​ക​ള്‍ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണമെന്നു നിർദേശം
kannur

കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത: ആ​ശു​പ​ത്രി​ക​ള്‍ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണമെന്നു നിർദേശം

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന ജാ​ഗ്ര​ത തി​രി​ച്ചു​പി​ടി​ക്കാ​ന്‍ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം നി​ർ​ദേ​ശി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടാ​നു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണം. രോ​ഗി​ക​ളെ വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യം പ​ര​മാ​വ​ധി വ​രാ​തെ നോ​ക്ക​ണം. ഇ​തി​നാ​വ​ശ്യ​മാ​യ ഓ​ക്‌​സി​ജ​ന്‍, മ​രു​ന്നു​ക​ള്‍, സു​ര​ക്ഷാ​സാ​മ​ഗ്രി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണം. അ​വ​ശ്യ​ഘ​ട്ട​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി ഓ​രോ പ​ഞ്ചാ​യ​ത്തി​ലും സി​എ​ഫ്എ​ല്‍​ടി​സി​ക​ള്‍ സ​ജ്ജ​മാ​ക്കി വ​യ്ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ല്‍ മാ​സ്‌​ക് ധാ​ര​ണം, സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗം, സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ല്‍ എ​ന്നി​വ​യ്ക്കു​ള്ള പ്ര​ധാ​ന്യം കു​റ​ച്ചു​കാ​ണാ​ന്‍ പാ​ടി​ല്ല. ജി​ല്ല​യി​ലെ ഓ​ഫീ​സു​ക​ള്‍, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍, ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​ട​ങ്ങി എ​ല്ലാ​യി​ട​ങ്ങ​ളി​ലും ഇ​വ കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം.
ഇ​ക്കാ​ര്യ​ത്തി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്ക​ണം. കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല​ത്തി​ല്‍ സെ​ക്ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രെ നി​യ​മി​ക്കാ​നും ഡി​ഡി​എം​എ യോ​ഗം തീ​രു​മാ​നി​ച്ചു.
വാ​ര്‍​ഡ്ത​ല ജാ​ഗ്ര​താ​സ​മി​തി​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​നും കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഹോം ​ഐ​സൊ​ലേ​ഷ​നും സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​രു​ടെ ക്വാ​റ​ന്‍റൈ​നും കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും യോ​ഗം ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.
വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി ഹോം ​ഡെ​ലി​വ​റി സം​വി​ധാ​നം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ഷോ​പ്പിം​ഗ് വേ​ള​യി​ല്‍ കു​ട്ടി​ക​ളെ കൂ​ടെ കൊ​ണ്ടു​പോ​കാ​തി​രി​ക്കാ​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല​ല്ലാ​തെ പ്രാ​യ​മാ​യ​വ​ര്‍ വീ​ടി​നു​പു​റ​ത്ത് ഇ​റ​ങ്ങാ​തി​രി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം.
ജി​ല്ല​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം. മൊ​ബൈ​ല്‍ ടെ​സ്റ്റ് യൂ​ണി​റ്റു​ക​ളു​ടെ സേ​വ​നം കൂ​ടു​ത​ല്‍ വ്യാ​പി​പ്പി​ക്ക​ണം. വി​ദേ​ശ​യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കാ​ന്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ കാ​ന്പ​യി​ന്‍ ശ​ക്തി​പ്പെ​ടു​ത്ത​ണം. 45 വ​യ​സ് ക​ഴി​ഞ്ഞ മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്നും യോ​ഗം നി​ര്‍​ദേ​ശി​ച്ചു. ബീ​ച്ചു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍, ഉ​ത്സ​വ​സ്ഥ​ല​ങ്ങ​ള്‍, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ളു​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഡി​ഡി​എം​എ ചെ​യ​ര്‍​മാ​ന്‍​കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് സാ​നി​റ്റൈ​സ​ര്‍ ന​ല്‍​കാ​ന്‍ പ്ര​ത്യേ​കം ജീ​വ​ന​ക്കാ​ര​നെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ജി​ല്ലാ​ക​ള​ക്‌​ട​ര്‍ നി​ർ​ദേ​ശി​ച്ചു.
ക​ള​ക്‌​ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, സ​ബ് ക​ള​ക്ട​ര്‍ അ​നു​കു​മാ​രി, ഡി​ഡി​സി സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ്, എ​സ്പി​മാ​രാ​യ ആ​ര്‍. ഇ​ള​ങ്കോ (സി​റ്റി), ന​വ​നീ​ത് ശ​ര്‍​മ (റൂ​റ​ല്‍), എ​ഡി​എം ഇ.​പി. മേ​ഴ്‌​സി, ഡി​എം​ഒ ഡോ. ​കെ നാ​രാ​യ​ണ നാ​യി​ക്, ഡ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​എം. പ്രീ​ത തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

ജില്ലയില്‍ ഇന്ന് 32 കേന്ദ്രങ്ങളില്‍ വാക്സിനേഷൻ

Aswathi Kottiyoor

കനത്ത മഴ ; ജില്ലയില്‍ നവംബര്‍ 28, 29 തീയതികളില്‍ മഞ്ഞ അലര്‍ട്ട്

Aswathi Kottiyoor

പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ എ​ത്തി​ക്കാ​ന്‍ സം​വി​ധാ​നം

Aswathi Kottiyoor
WordPress Image Lightbox