25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ബൂ​ത്തി​ല്‍ താ​ര​മാ​യി ‘പോ​ള്‍ മാ​നേ​ജ​ർ’ ആ​പ്പ്
kannur

ബൂ​ത്തി​ല്‍ താ​ര​മാ​യി ‘പോ​ള്‍ മാ​നേ​ജ​ർ’ ആ​പ്പ്

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ ചി​ട്ട​യാ​യി കു​റ്റ​മ​റ്റ രീ​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ല്‍ താ​ര​മാ​യ​ത് ‘പോ​ള്‍ മാ​നേ​ജ​ര്‍ ‘ മൊ​ബൈ​ല്‍ ആ​പ്പ്. ഓ​രോ ബൂ​ത്തി​ലും അ​നു​നി​മി​ഷം ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ജി​ല്ലാത​ല​ത്തി​ലു​ള്ള ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍നി​ന്നു നേ​രി​ട്ട് നി​രീ​ക്ഷി​ക്കാ​നും പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നും പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്പ് ഏ​റെ സ​ഹാ​യ​ക​മാ​യി.
പോ​ളിം​ഗി​ന് ത​ലേദി​വ​സം പോ​ളിം​ഗ് സം​ഘം വി​ത​ര​ണ കേ​ന്ദ്ര​ത്തി​ല്‍നി​ന്ന് പു​റ​പ്പെ​ട്ട​തുമു​ത​ല്‍ വോ​ട്ടെ​ടു​പ്പി​നുശേ​ഷം വോ​ട്ടിം​ഗ് മെ​ഷീ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​മാ​യി വി​വി​ധ കേ​ന്ദ്ര​ത്തി​ല്‍ തി​രി​ച്ചെ​ത്തു​ന്ന​തു​വ​രെ​യു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും പോ​ള്‍ മാ​നേ​ജ​റു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു.
വി​ത​ര​ണ കേ​ന്ദ്ര​ത്തി​ല്‍നി​ന്ന് പു​റ​പ്പെ​ട്ട സ​മ​യം, ബൂ​ത്തി​ല്‍ എ​ത്തി​യ സ​മ​യം, മോ​ക്പോ​ള്‍ , വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി​യ​ത്, വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ച്ച​ത് തു​ട​ങ്ങി 21 ചോ​ദ്യ​ങ്ങ​ള്‍​ക്കു​ള്ള ഉ​ത്ത​രം ഫീ​ഡ് ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​മാ​ണ് പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. ഓ​രോ ചോ​ദ്യ​ത്തി​നും മ​റു​പ​ടി ന​ല്‍​കി മാ​ത്രം അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് പോ​കാ​ന്‍ ക​ഴി​യു​ന്ന രീ​തി​യാ​യി​രു​ന്നു ഇ​തി​ല്‍.
വോ​ട്ടെു​പ്പി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​പ്പ​പ്പോ​ള്‍ അ​പ്‌ഡേ​ഡ് ചെ​യ്യാ​നും ക്ര​മീ​ക​ര​ണ​മു​ണ്ടാ​യി​രു​ന്നു. വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന വൈകുന്നേരം ഏഴിന് എ​ത്രപേ​ര്‍ ബൂ​ത്തി​ല്‍ വ​രിനി​ല്‍​ക്കു​ന്നു​വെ​ന്നും വോ​ട്ടെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യ സ​മ​യ​വും ആ​കെ പോ​ള്‍ ചെ​യ്ത വോ​ട്ടും ഇ​തി​ല്‍ അ​പ്‌ലോ​ഡ് ചെ​യ്ത​ത് ജി​ല്ലാത​ല​ത്തി​ലെ വി​വ​ര​ങ്ങ​ള്‍ ക്രോ​ഡീ​ക​രി​ക്കാ​ന്‍ എ​ളു​പ്പ​മാ​യി. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റോ ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​റോ ആ​ണ് ബൂ​ത്തു​ക​ളി​ല്‍നി​ന്ന് ഈ ​വി​വ​ര​ങ്ങ​ള്‍ അ​പ്‌ലോ​ഡ് ചെ​യ്ത​ത്. ചീ​ഫ് ഇ​ല​ക്‌ട​റ​ല്‍ ഓ​ഫീ​സ​ര്‍, ജി​ല്ലാ ഇ​ല​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍, അ​സി. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് ലൈ​വാ​യി ഇ​തു നി​രീ​ക്ഷി​ക്കാ​ന്‍ ക​ഴി​യുംവി​ധ​മാ​യി​രു​ന്നു സം​വി​ധാ​നം.
ബൂ​ത്തു​ക​ളി​ല്‍ വോ​ട്ടെ​ടു​പ്പ് ത​ട​സ​പ്പെ​ടാ​ന്‍ ഇ​ട​യാ​ക്കാ​വു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ അ​ടി​യ​ന്ത​ര പ​രി​ഹാ​ര​ത്തി​നു​ള്ള സം​വി​ധാ​ന​വും ആ​പ്പി​ലു​ണ്ടാ​യി​രു​ന്നു. എ​സ്ഒ​എ​സ് ബ​ട്ട​ണ്‍ ഉ​പ​യോ​ഗി​ച്ച് വി​വ​രം ജി​ല്ലാ ത​ല ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ അ​റി​യി​ക്കാ​ന്‍ ക​ഴി​യും. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം, വോ​ട്ടിം​ഗ് മെ​ഷീ​ന്‍ – വി​വി​പാ​റ്റ് ത​ക​രാ​റ്, വൈ​ദ്യു​തി ത​ട​സം, കോ​വി​ഡ് എ​മ​ര്‍​ജ​ന്‍​സി തു​ട​ങ്ങി​യ എ​ന്നീ പ്ര​ശ്ന​ങ്ങ​ള്‍ അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​ണ് എ​സ്ഒ​എ​സ് ബ​ട്ട​ണ്‍ സം​വി​ധാ​നം ചെ​യ്ത​ത്. എ​സ്ഒ​എ​സ് സം​വി​ധാ​നം വ​ഴി ല​ഭി​ച്ച 50ലേ​റെ സ​ന്ദേ​ശ​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന്‍റെ ത​ക​രാ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളി​ലാ​യി​രു​ന്നു.
നി​യ​മ​സ​ഭാമ​ണ്ഡ​ലം ത​ല​ത്തി​ലും ബൂ​ത്തുത​ല​ത്തി​ലു​മു​ള്ള പോ​ളിം​ഗ് ശ​ത​മാ​നം, ആ​കെ വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം, പോ​ള്‍ ചെ​യ്ത വോ​ട്ടു​ക​ള്‍ , ലിം​ഗാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പോ​ളിം​ഗി​ന്‍റെ ക​ണ​ക്ക് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ അ​പ്പ​പ്പോ​ള്‍ പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്പി​ല്‍ ല​ഭ്യ​മാ​യി​രു​ന്നു. മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ഓ​രോ 15 മി​നിറ്റിലും ​​പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​നും ഈ ​മൊ​ബൈ​ല്‍ ആ​പ്പ് സ​ഹാ​യ​ക​മാ​യി. നാ​ഷ​ണ​ല്‍ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്സ് സെ​ന്‍റ​ര്‍-കേ​ര​ള​യു​ടെ ക​ണ്ണൂ​രി​ലെ മൊ​ബൈ​ല്‍ ആ​പ്പ് ഡ​വ​ല​പ്മെ​ന്‍റ് കം​പീ​റ്റ​ന്‍​സി സെ​ന്‍റ​റാ​ണ് പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്പ് വി​ക​സി​പ്പി​ച്ച​ത്.

Related posts

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന ഇന്ന്*

Aswathi Kottiyoor

ആ​റ​ളം ഫാ​മി​ൽ വീ​ണ്ടും കാ​ട്ടാ​ന തു​ര​ത്ത​ൽ

Aswathi Kottiyoor

കഞ്ചാവ് പൊതികളുമായി മൂന്ന് പേർ അറസ്റ്റിൽ…

Aswathi Kottiyoor
WordPress Image Lightbox